സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തു ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന കിരാതമായ കൂട്ടക്കൊലകളും കൊള്ളയും തീവെപ്പും സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ്, മീഡിയ വൺ എന്നീ വാർത്താ ചാനലുകൾക് മേൽ
ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് ലോകജനത
സത്യമറിയുന്നതിനെ ഭയപ്പെടുന്ന ഫാഷിസ്റ്റുകളുടെ കാടൻ
നടപടിയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള ചാപ്റ്റർ
കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
രാജ്യമാകെ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നത്തോടെ സംപ്രേഷണ നിരോധനം മണിക്കൂറുകൾക്കു ശേഷം പിൻവലിക്കാൻ സർക്കാർ
നിർബന്ധിതരാകുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ സജീവ
ഇടപെടലുകളും, സി.സി. ടി.വി ക്യാമറക്കണ്ണുകൾ വ്യാപകമായതും
സംഘപരിവാറിനെ തെല്ലൊന്നുമല്ല വ്യാകുലപ്പെടുത്തുന്നത്.
ഡൽഹിയിൽ സംഘപരിവാർ നടത്തിയ മുസ്ലിം വംശഹത്യയും
ഹിന്ദുത്വ ഭീകരർക്ക് അക്രമം നടത്താൻ ഡൽഹി പോലീസ് നൽകിയ
സഹകരണവും ലോകത്തിനു മുന്നിൽ വ്യക്തമായി കാണിച്ചു തന്ന
ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകൾക്കു സംപ്രേഷണ
വിലക്കേർപ്പെടുത്തിയത് വരും നാളുകളിൽ മറ്റു മീഡിയകൾക്കു നേരെ
നടപ്പാക്കാനിരിക്കുന്ന കറുത്ത അധ്യായങ്ങളിലേക്കാണ് വിരൽ
ചൂണ്ടുന്നത്. ആർ. എസ്. എസ്. അജണ്ടക്കെതിരെ സംസാരിക്കുന്നതും
എഴുതുന്നതും രാജ്യദ്രോക്കുറ്റമാക്കുകയാണ്. ഭരണ കൂടങ്ങളുടെ
ജനാധിപത്യ വിരുദ്ധവും ജനവിരുദ്ധവുമായ കാട്ടാള
നടപടികൾക്കെതിരെ ശബ്ദമുയർത്തുന്ന സംഘടനകളെ
ഭീകരവൽക്കരിച്ചു നിശ്ശബ്ദരാക്കാനുള്ള നടപടികൾ നേരത്തെ തന്നെ
തുടങ്ങിയതാണ്.
അതേ സമയം തന്നെയാണ് തേജസ് മലയാള ദിനപത്രത്തിനു സർക്കാർ പരസ്യം നൽകാതെ പ്രസിദ്ധീകരണം മുടക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സന്നദ്ധരായത്. ഇപ്പോൾ ദൃശ്യമാധ്യമങ്ങളുടെ കൂടി വായ്മൂടിക്കെട്ടാനാണു ഫാഷിസ്റ്റ് ഭരണ കൂടം ഒരുമ്പെട്ടിരിക്കുന്നത്. ഭരണ ഘടനാപരവും
ജനാധിപത്യപരവുമായ അവകാശങ്ങൾ ഹനിക്കുന്നതിനെതിരെയും
പൗരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയും സമൂഹം ഭിന്നതകൾ
മാറ്റിവെച്ചു ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങണം. അല്ലാത്ത പക്ഷം
വരും നാളുകൾ സംഘി ഭീകരത കൂടുതൽ കരുത്തോടെയായിരിക്കും
അവർക്കിഷ്ടമില്ലാത്തവരെ ഉന്മൂലനം ചെയ്യാൻ കുതന്ത്രങ്ങൾ
മെനയുകയെന്നും സമിതി ആശങ്ക പ്രകടിപ്പിച്ചു.
ഹിറ്റ്ലറുടെ നാസി ഭീകരത ജർമനിയിൽ നടത്തിയ അതേരീതിയിലാണ് അവർക്കിഷ്ടമില്ലാത്ത ശബ്ദങ്ങളെ കെട്ടിപൂട്ടാൻ ഇവിടെയും ശ്രമിക്കുന്നത്. നാസികളുടെ ഇന്ത്യൻ പതിപ്പായ ആർ.എസ്.എസിന്റെ അജണ്ടക്കനുസരിച്ചു മോഡി-അമിത് ഷാ കൂട്ടുകെട്ട് നടത്തുന്ന നിയമ നിർമ്മാണങ്ങളെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികൾ ഇടംവലം നോക്കാതെ പിന്തുണക്കുന്ന രീതിയിൽ നിന്നും മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
സോഷ്യൽ ഫോറം കേരള ചാപ്റ്റർ പ്രസിഡണ്ട് കിഴിശ്ശേരി
അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി,
ഷാഫി മലപ്പുറം, സൈനുൽ ആബിദീൻ, ഹസ്സൻ മങ്കട, നാസർ
വേങ്ങര, ജാഫർ കാളികാവ്, ഫൈസൽ തമ്പാറ, മുസ്തഫ ഗൂഡല്ലൂർ,
അഷ്‌റഫ് ചൊക്ലി, മൂസ രാമപുരം, അബ്ദുല്ലക്കോയ പുളിക്കൽ,
ശാഹുൽ ഹമീദ് ചേളാരി, സി.വി. അഷറഫ്, യാഹൂ പട്ടാമ്പി, റഫീഖ്
എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !