കോവിഡ്-19 : ആഗോള തലത്തില്‍ മരണം 6000 കടന്നു : വൈറസിനെ തടുക്കാനാകാതെ ലോകരാഷ്ട്രങ്ങള്‍

0


ആഗോള തലത്തില്‍ കോവിഡ്-19 മരണം 6000 കടന്നു . വൈറസിനെ തടുക്കാനാകാതെ ലോകരാഷ്ട്രങ്ങള്‍ നിസാഹായാവസ്ഥയിലാണ്. ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം മരണസംഖ്യ 6086 ആയി ഉയര്‍ന്നിരിക്കുകയാണ്. 163332 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്.

ഇതില്‍ 5655 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം ഇറ്റലിയില്‍ കൊറോണ ഭീതി വിതയ്ക്കുകയാണ്. ഒരു ദിവസം 368 പേരാണ് അവിടെ മരിച്ചിരിക്കുന്നത്. കൊറോണയില്‍ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും ഇതോടെ ഇറ്റലി റെക്കോര്‍ഡിട്ടിരിക്കുകയാണ്.

ഇതുവരെ 156 രാജ്യങ്ങളിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാന്‍, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് മരണസംഖ്യ ഉയരുന്നത്. ഇറാനില്‍ പുതിയതായി 113 പേരാണ് മരിച്ചത്. ഇതുവരെ 724 പേരുടെ മരണം ഇറാനില്‍ രേഖപ്പെടുത്തി. ഇറ്റലിയില്‍ ഇത് 1809 പേരാണ്. അതേസമയം വൈറസ് സ്പെയിനിലേക്കും വ്യാപിച്ചിരിക്കുകയാണ്. അതിവേഗമാണ് സ്പെയിനില്‍ രോഗം പടര്‍ന്ന് പിടിക്കുന്നത്.

സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ 1362 എണ്ണമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ മൊത്തം രോഗം ബാധിതരുടെ എണ്ണം 7735ലെത്തി. മരണസംഖ്യയിലും വലിയ വര്‍ധനവുണ്ട്. ഒരു ദിവസം മാത്രം 95 പേരാണ് മരിച്ചത്. മൊത്തം മരണസംഖ്യ 291 ആയി ഉയര്‍ന്നു. കൊറോണ ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണത്തില്‍ സ്പെയിന്‍ നാലാം സ്ഥാനത്തെത്തി. ചൈനയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി. പുതിയതായി 25 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.


ഫ്രാന്‍സില്‍ 91 പേര്‍ കൊറോണ ബാധിച്ച്‌ മരിച്ചു. അമേരിക്കയില്‍ അഞ്ച് പേര്‍ കൂടി മരിച്ചതോടെ മരസംഖ്യ 62 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ കഴിഞ്ഞ ദിവസം 14 പേര്‍ മരിച്ചിരുന്നു. ഇതുവരെ 35 മരണങ്ങളാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. ഹോളണ്ടിലും മരണസംഖ്യ ഉയര്‍ന്നിരിക്കുകയാണ്. ഇവിടെ കഴിഞ്ഞ ദിവസം എട്ട് പേര്‍ മരിച്ചു. മൊത്തം മരണ സംഖ്യ 20 ആയി ദക്ഷിണ കൊറിയയില്‍ ഇതുവരെ 75 പേരാണ് മരിച്ചത്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !