കൊവിഡ് 19; സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും

0



തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും. ചലച്ചിത്ര സംഘടനകളുടെ യോഗമാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശം കണക്കിലെടുത്താണ് തീരുമാനം.

സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിനിമാ തീയറ്ററുകളും നാടകം പോലുള്ള കലാപരിപാടികളും ഈ മാസം 31 വരെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. ഉത്സവങ്ങള്‍ പെരുന്നാളുള്‍ എന്നിവ ചടങ്ങുകളായി നടത്തി, ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

സ്‌കൂളുകളും അടച്ചു. ഏഴാം ക്ലാസ്സ് വരെയുള്ള പരീക്ഷകള്‍ മാറ്റിവച്ചു. പിഎസ്സിയും മാര്‍ച്ച്‌ 20 വരെയുള്ള പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. വിവാഹം മാറ്റിവയ്‌ക്കേണ്ടതില്ലെങ്കിലും വിവാഹ ചടങ്ങുകള്‍ ലളിതമായി നടത്തണം. ഇക്കാര്യങ്ങളില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇന്ന് ആറ് പേരിലാണ് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നുവന്ന റാന്നിക്കാരുടെ മകള്‍ക്കും മരുമകനും മാതാപിതാക്കള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലുപേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് പേരിലും രോഗം സ്ഥിരീകരിച്ചു. ഇവരും ഇറ്റലിയില്‍ നിന്ന് വന്നവരുടെ കുടുംബ സുഹൃത്തുക്കളാണ്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !