കൊവിഡ് 19; കരിപ്പൂരില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പ്രവേശനം യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രം

0

മലപ്പുറം: സംസ്ഥാനം കൊവിഡ് 19 ഭീതിയില്‍ കഴിയുകയാണ്. നിലവില്‍ 19 പേര്‍ക്കാണ് കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആയിരത്തിലധികം പേരാണ് നിരീക്ഷണത്തിലുള്ളത്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇനിമുതല്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രമാണ് വിമാനത്താവളത്തിനകത്തേക്ക് പ്രവേശന അനുമതി ഉണ്ടായിരിക്കുകയുള്ളൂവെന്ന് മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. ആളുകളെ സ്വീകരിക്കാനും യാത്രയയയ്ക്കാനും കൂടുതള്‍ ആളുകള്‍ എത്തുന്നത് നിയന്ത്രിക്കാനാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദര്‍ശകഗ്യാലറിയില്‍ വിമാനത്താവള അതോറിറ്റിയും സിഐഎസ്‌എഫും നിയന്ത്രണം ഏര്‍പ്പെടുത്തും. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ മൂന്നിടങ്ങളിലായി പോലീസ് സംഘവും നിരീക്ഷിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ജില്ലയില്‍ കൊവിഡ് 19 പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !