തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ വകുപ്പുകള്‍ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ പൊതുപരീക്ഷയാണ് ഇത്.
എസ്എസ്എല്‍സി പരീക്ഷകള്‍ 26നും വിഎച്ച്എസ്ഇ പരീക്ഷകള്‍ 27 നും അവസാനിക്കും.13.74 ലക്ഷം കുട്ടികള്‍ എല്ലാ വിഭാഗത്തിലുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് കേരളത്തില്‍ 2945ഉം ലക്ഷദ്വീപിലും ഗള്‍ഫിലും ഒന്‍പതു വീതവും പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. 4,24,214 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷകള്‍ എഴുതുന്നത്.
ഒന്നാം വര്‍ഷക്കാരായ 4,38,825 പേരും രണ്ടാം വര്‍ഷക്കാരായ 4,52,572 പേരുമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. വിഎച്ച്എസ്ഇ പരീക്ഷയില്‍ ഒന്നാം വര്‍ഷക്കാരായ 27,203 പേരും രണ്ടാം വര്‍ഷക്കാരായ 29,178 പേരും പരീക്ഷ എഴുതുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !