കോറോണ വൈറസ് ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ഈ മാസം 17-നായിരുന്നു മോദി ധാക്കയിലേക്ക് പോകാനിരുന്നത്.
ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രി മോദിക്ക് ക്ഷണം.
ഞായറാഴ്ചയാണ് ബംഗ്ലാദേശില്‍ ആദ്യ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചത്. മൂന്നുപേരിലാണ് രോഗം കണ്ടെത്തിയത്. ഇതില്‍ രണ്ടു പേര്‍ ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.
കൊറോണ പടര്‍ന്ന്പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദിയോടനുബന്ധിച്ച ആഘോഷങ്ങള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !