മതേതര ജനതക്ക് പ്രതീക്ഷ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന് കെ .സി അബു

0


മദീന: ദേശീയ പൗരത്വ ബില്ലുമായി ബന്ധപെട്ട് ഇന്ത്യയുടെ കലുഷിതമായ രാഷ്ട്രീയന്തരീക്ഷത്തിൽ ഇന്ത്യയിലെ മതേതര ചേരിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലാണ് പ്രതീക്ഷയുള്ളതെന്ന് കോഴിക്കോട് മുൻ ഡി സി സി പ്രസിഡണ്ടും  കെ.പി.സി ജനറൽ സെക്രട്ടറിമായിരുന്ന കെ സി അബു.മദീന ഒ ഐ സി സി സംഘടിപ്പിച്ച പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ സദസ്സ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഭരണകൂടത്തിൻ്റെ ആരോഹണ കാലഘട്ടം കഴിഞ്ഞു എന്നും  ഇനി വരാനിരിക്കുന്നത് സംഘപരിവാറുംളുടെ അവരോഹണത്തിൻ്റെ കാലഘട്ടമാണെന്നും ഇന്ത്യയുടെ മഹിതമായ മതേതര പാരമ്പര്യം നിലനിർത്താൻ എല്ലാവരും ഒന്നിക്കണമെന്നും ഇത്തരം മതേതര കാഴ്ച്ചപ്പാടുകൾക്ക് മുമ്പിൽ ഇന്ത്യയിലെ കോൺഗ്രസ്സ് പാർട്ടിയും അതിൻ്റെ നേതൃത്വവും മുൻപന്തിയിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറുപത്തി അഞ്ച് വർഷം കോൺഗ്രസ് ഭരിച്ചിട്ടും ഒരാൾക്കും ഭരണഘടന സംരക്ഷിക്കാൻ തെരുവിൽ ഇറങ്ങേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഈയിടെ നടന്ന കലാപം ഒരു സമൂഹത്തെ മാത്രം ഉന്മൂലനം ചെയ്യുവാനുള്ള ഭരണകൂടത്തിൻ്റെ ഗൂഡാലോചനയുടെ ഭാഗമാണെന്നും ന്യൂനപക്ഷങ്ങളടക്കമുള്ള സാധാരണക്കാരായ ജനങ്ങൾ അധികാരത്തിലേറ്റിയ കെജരിവാൾ പോലും ഇത്തരം സംഘർഷവേളയിൽ മൗനിയായി പോയത് നിർഭാഗ്യകരമാണ് എന്നും അദ്ദേഹം പറഞ്ഞു    ചടങ്ങിൽ വെച്ച് മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവിഷ്ക്കരിച്ച തല ചായ്ക്കാനൊരിടം കൈത്താങ്ങായ് ഒരു പദ്ധതിയിലൂടെ 16നിർധരരായ കുടുംബങ്ങൾക്ക് ഭൂമി നൽകിയ മുൻ മൂന്നിയൂർ മണ്ഡലം പ്രസിഡണ്ട്  മുഹമ്മദ് കുട്ടി ഹാജിയെ മദീന ഒ.ഐ.സി ക്ക് വേണ്ടി KC അബു ഷാൾ അണിയിച്ച് ആദരിച്ചു.




ജംഷീർ ഹംസ എടത്തനാട്ടുകര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡണ്ട് ഹമീദ് പെരും പറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് ചെനാത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ  ഗഫൂർ പട്ടാമ്പി, ജാഫർ എളമ്പിലക്കോട്, അഷ്റഫ് ചൊക്ലി, കബീർ വല്ലാപ്പുഴ, കരീം കരിക്കൾ, കബീർ മാസ്റ്റർ, ബഷീർ കരുനാഗപ്പള്ളി, കുഞ്ഞുട്ടി മുനീർ, ഹനീഫ  അങ്ങാടിപ്പുറം തുടങ്ങിയവർ സംസാരിച്ചു.  ഷാജി ആദിക്കാട്ടു കുളങ്ങര നന്ദി പറഞ്ഞു


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !