പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹിൻ ബാഗ് സ്ക്വയർ തീർത്ത് കൊണ്ടോട്ടി മണ്ഡലം കെ.എം.സി സി.

0

ജിദ്ദ :  കൊണ്ടോട്ടി  മണ്ഡലം   കെ.എം.സി.സി കമ്മറ്റി  ജിദ്ദയിൽ   പൗരത്വ നിയമ  ഭേദഗതിക്കെതിരിൽ  ഇന്ത്യയുടെ  വിവിധ ഭാഗങ്ങളിൽ  നടക്കുന്ന  ശാഹിൻബാഗ്  സമരത്തിന്  ഐക്യദാർഢ്യ പ്രഖ്യാപിച്ചു  ശാഹിൻ  ബാഗ്  സ്ക്യയർ  പ്രതിരോധ രാവ്  തീർത്തു . ശറഫിയ  ഖായിദെ മില്ലത്ത്  ഹാളിൽ  സംഘടിപ്പിച്ച  സംഗമം  കെ .എം .സി .സി   ജിദ്ദ  സെൻട്രൽ  കമ്മറ്റി  ജനറൽ  സെക്രെട്ടറി   അബൂബക്കർ  അരിമ്പ്ര ഉൽഘാടനം ചെയ്തു .
 മതാടിസ്ഥാനത്തിൽ  നമ്മുടെ  മതേതര രാജ്യത്തെ   വിഭജിക്കുവാനും , ഇന്ത്യയെ  ഒരു ഫാസിസ്റ്റു  രാഷ്ട്രമാകുവാനുമുള്ള   സംഘപരിവാര സങ്കടനകളുടെ   വർഷങ്ങളായുള്ള  അജണ്ടയാണ്   മോദിയും ,അമിത്ഷായും  നേതൃത്യം നൽകുന്ന  സർക്കാർ     നമ്മുടെ  ഭരണഘടനാ   ഭേതഗതികളിലൂടെ  രാജ്യത്ത്  നടപ്പിലാക്കാൻ  ശ്രമിക്കുന്നതെന്നും ,  മതേതരത്യത്തിൽ  വിശ്വസിക്കുന്ന ഇന്ത്യയിലെ  മഹാഭൂരിപക്ഷം  വരുന്ന  ജനങ്ങൾ ഇത്തരം  കരിനിയമങ്ങൾക്കും , വർഗീയ  ധ്രുവീകരണത്തിനും  എതിരാണെന്നതിനുള്ള  ഉദാഹരണമാണ്  ഇന്ത്യയുടെ  വിവിധ  ഭാഗങ്ങളിൽ  നടക്കുന്ന  ശാഹിൻ  ബാഗ്  പോലുള്ള  പ്രതിഷേധ സമരങ്ങളിലെ  ജനപങ്കാളിത്തം മെന്നും  അദ്ദേഹം  അഭിപ്രായപ്പെട്ടു .


മണ്ഡലം  പ്രസിഡന്റ്   കെ .കെ  മുഹമ്മദ്   അധ്യക്ഷത  വഹിച്ച ഐക്യദാർഢ്യ സമ്മേളനത്തിൽ    സെൻട്രൽ കമ്മറ്റി  ഭാരവാഹികളായ  റസാഖ്  മാസ്റ്റർ , ഇസ്മായിൽ  മുണ്ടക്കുളം , വി .പി  മുസ്തഫ ,എ .കെ  ബാവ , ലത്തീഫ്  മുസ്‌ലിയാരങ്ങാടി , ഇസ്‌ഹാഖ്‌  പൂണ്ടോളി ,നാസർ  മച്ചിങ്ങൽ , ജില്ലാ  കമ്മറ്റി  ചെയർമാൻ  പി .വി  സിദ്ധീഖ്  ബാവു  തുടങ്ങിയവർ  തുടങ്ങിയവർ  സംസാരിച്ചു . തുടർന്ന്  നടന്ന  പ്രതിഷേധ  പ്രതിരോധ  രാവിന് ജന: സെക്രട്ടറി അബ്ദുറഹിമാൻ അയക്കോടൻ ആമുഖ ഭാഷണം നടത്തി.   മുസ്തഫ  ഹുദവി  കൊടക്കാട് ,  മുസ്തഫ  വാക്കാലൂർ , നാസർ  വെളിയങ്കോട് , അബ്ദുൽ  സലാം  മുതുവല്ലൂർ , അബ്ദുൽ  റഹ്‌മാൻ  ഫൈസി  തുടങ്ങിയവർ   വിവിധ  വിഷയങ്ങളിൽ ക്ലാസുകൾ  നയിച്ചു .

നാസർ  ഒളവട്ടൂരിൻറെയും , കെ .എൻ .എ  ലത്തീഫിന്റെ യും  നേതൃത്യത്തിൽ   നടന്ന  പ്രതിഷേധത്മക   ഗാനങ്ങളും , മുദ്രാവാക്യവിളികളും  സമരത്തിന്  ആവേശം  പകർന്നു . സാബിത് , അർഷദ് വാണിയമ്പലം , മുസ്തഫ മേലാറ്റൂർ , ഹരിദാസ് കൊടുവള്ളി എന്നിവർ പ്രതിഷേധ ഗാനങ്ങൾ അവതരിപ്പിച്ചു.  തിരുങ്ങാടി മണ്ഡലം കെ.എം. സി.സി പ്രതിഷേധ നാടൻ പാട്ട് അവതരിപ്പിച്ചു  .എം .കെ  നൗഷാദ് ,അബൂബക്കർ  മാസ്റ്റർ , മുജീബ്  മുതുവല്ലൂർ, ലത്തീഫ് കൊട്ടുപാടം , റഹ്മത്തലി  എരഞ്ഞിക്കൽ, ഹസ്സൻ  ഓമാനൂർ ,കെ .പി അബ്ദുറഹിമാൻ ഹാജി ,റഷീദ് വാഴക്കാട്,  അബ്ബാസ് മുസ്ലിയാരങ്ങാടി ,ലത്തീഫ് പൊന്നാട് ,ഫൈറൂസ് കൊണ്ടോട്ടി , ശറഫു വാഴക്കാട് ,ഫിറോസ് പരതക്കാട്, സലീം ബാവു, മുഹമ്മദ്‌ കുട്ടി മുണ്ടക്കുളം  ,അസ്ക്കർ ഒളവട്ടുർ തുടങ്ങിയ  മണ്ഡലം മുൻസിപ്പാലിറ്റി ,വിവിധ പഞ്ചായത്ത് കമ്മറ്റി  ഭാരവാഹികളും  പ്രതിഷേധ  രാവിന്  നേത്രത്യം  നൽകി . പ്രോഗ്രാം  കമ്മറ്റി  കൺവീനർ  കുഞ്ഞി  മുഹമ്മദ്  ഒളവട്ടൂർ  സ്വാഗതവും , അൻവർ  വെട്ടുപാറ  നന്ദിയും  പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !