തിരുവനന്തപുരം: വീണ്ടും കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം ഇക്കാര്യം മറച്ചുവെച്ചെന്ന് വെളിപ്പെടുത്തി ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തില്‍ പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത് അഞ്ചുപേര്‍ക്കാണ്. ഇതില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയ അച്ഛനും അമ്മയും മകനുമാണ്. മറ്റ് രണ്ടുപേര്‍ ഇവരുമായി അടുത്തിടപഴകിയ ബന്ധുക്കളുമാണ്. ഈ കുടുംബം ഇറ്റലിയില്‍ നിന്നെത്തിയത് അധികൃതരില്‍ നിന്നും മറച്ചുവെയ്ക്കുകയും മറ്റുള്ളവരുമായി അടുത്തിടപഴകുകയും ചെയ്തുവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
വിദേശത്ത് നിന്നെത്തിയ ഈ കുടുംബത്തോട് ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ക്കുകയാണ് ആദ്യം ചെയ്തത്. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് പറയുകയാണ് ചെയ്തതെന്നും മന്ത്രി അറിയിച്ചു. നിര്‍ബന്ധിച്ചാണ് കുടുംബത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മന്ത്രി പറഞ്ഞു കൊറോണ ബാധ പടരുന്ന രാജ്യങ്ങളില്‍ നിന്ന് തിരിച്ച് വീട്ടിലെത്തുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്നും അറിയിച്ചു. അറിയിക്കാതിരിക്കുകയും പിന്നീട് കണ്ടുപിടിക്കാന്‍ ഇടയാവുകയും ചെയ്താല്‍ അത് കുറ്റകൃത്യമായി കണക്കാക്കി കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തില്‍ പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷം വാര്‍ത്താസമ്മേളനം നടത്തിയാണ് മന്ത്രി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !