തിരുവനന്തപുരം: പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് 19 ( കൊറോണ) വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത് . രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്നും എത്തിയവരാണ് . ഇവര്‍ സഞ്ചരിച്ച വിമാനത്തില്‍ കേരളത്തിലെത്തിയ എല്ലാ സഹ യാത്രക്കാരും ഉടന്‍ തന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
ഫെബ്രുവരി 28നാണ് നിലവില്‍ രോഗ ബാധ സ്ഥിരീകരിച്ചവര്‍ വെന്നീസില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 126 വെനീസ്-ദോഹ ഫ്‌ളൈറ്റില്‍ രാത്രി 11.20 നാണ് ഇവര്‍ ദോഹയിലെത്തിയത്. അവിടെനിന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 514 ദോഹ-കൊച്ചി ഫ്‌ളൈറ്റില്‍ 29ന് രാവിലെ 8.20 ന് കൊച്ചിയിലെത്തി. ദോഹയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തില്‍ 350 യാത്രക്കാരുണ്ടായിരുന്നു.
പിന്നീട് കൊച്ചിയില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് ഇവര്‍ പത്തനംതിട്ട റാന്നിയിലെ ഐത്തലയിലെത്തിയത്. ഈ വിമാനങ്ങളില്‍ വന്നവര്‍ എത്രയും വേഗം ദിശ നമ്ബറിലോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ദിശ -O4712552056, ടോള്‍ഫ്രീ നമ്ബര്‍- 1056.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !