മൻസൂർ എടക്കര
ജിദ്ദ: നാല് മാസത്തോളമായി ജിദ്ദയിലെ വെള്ളിയാഴ്ചകളുടെ വൈകുന്നേരങ്ങളെ മലബാറിലെ ഫുട്്ബാൾ ആരവത്തിന് സമാനമായ അന്തരീക്ഷം തീർത്ത സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (സിഫ്) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് അവേശകരമായ പരിസമാപ്തി.
സിഫ് ഈസ് ടീ ചാംപ്യന്‍സ് ലീഗില്‍ സില്‍വര്‍ ജൂബിലി വര്‍ഷത്തെ 19ാമത് കപ്പില്‍ എ ഡിവിഷനില്‍ സാബിൻ എഫ് സി വിജയികളായി. ഒന്നിനെതിരെ നാലുഗോളുകൾക്ക് മക്ക എഫ്.സിയെയാണ് തോൽപിച്ചത്. തൗഫീഖ് രണ്ട് ഗോളുകളും സുഹൈൽ, അഫ്്സൽ മുത്തു എന്നിവർ ഓരോ ഗോളുകളും നേടി. ബി ഡിവിഷനില്‍ സ്വാന്‍ എഫ്‌സിയും, സി ഡിവിഷനില്‍ കോംപ്യൂടെക് ഐടി സോക്കറും ഡി ഡിവിഷനില്‍ സ്‌പോര്‍ട്ടിങ് യുണൈറ്റഡും ജേതാക്കളായി.
32 ക്ലബ്ബുകള്‍ നാലുഡിവിഷനുകളിലായി മാറ്റുരച്ച ടൂര്‍ണമെന്റില്‍ റണ്ണേഴ്‌സായി എ ഡിവിഷനില്‍ ഹോം കെയര്‍ മക്കയും ബി ഡിവിഷനില്‍ യാസ് ക്ലബ് ഷീര ജെഎസ്സി ഫാല്‍ക്കണ്‍ എഫ്‌സി തൂവലും, സി ഡിവിഷനില്‍ റിഹാബ് യാമ്പു എഫ്‌സിയും ഡി ഡിവിഷനില്‍ ജെഎസ്‌സി സോക്കര്‍ അക്കാദമിയും ട്രോഫികള്‍ നേടി.
ഫൈനല്‍ മല്‍സരങ്ങള്‍ വീക്ഷിക്കാന്‍ ജിദ്ദയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ആയിരങ്ങള്‍ മിനിസ്ട്രി ഓഫ് എഡ്യുക്കേഷന്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. ദേശീയ, അന്തര്‍ദേശീയ, യൂനിവേഴ്‌സിറ്റി താരങ്ങള്‍ അണിനിരന്ന മല്‍സരങ്ങള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഹരവും ആവേശവും പകര്‍ന്നു.
ഫൈനല്‍ മല്‍സരത്തിന്റെ അതിഥികളായി സാമൂഹിക, സാംസ്‌കാരിക, വ്യവസായ, ബിസിനസ് രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഫൈനലിനോടനുബന്ധിച്ച് പ്രമുഖ ഗായകര്‍ പങ്കെടുക്കുത്ത കലാവിരുന്ന് കാണികളുടെ മനം കവര്‍ന്നു. കാണികള്‍ക്കായുള്ള നറുക്കെടുപ്പില്‍ കാറും സ്‌കൂട്ടറും സമ്മാനമായി നല്‍കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !







വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !