തിരുവനന്തപുരം: നീണ്ടക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഷാഫി പറമ്പിൽ എംഎല്‍എയെ പ്രഖ്യാപിച്ചു.എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുളള സമയവായത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എ ഗ്രൂപ്പിന്റെ ഷാഫി പറമ്ബിലിനെയും ആറ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ തുല്യമായി വീതിച്ചെടുക്കാനുമാണ് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയില്‍ എത്തിയിരുന്നത്. ഇതനുസരിച്ച് വൈസ് പ്രസിഡന്റുമാരായി കെ എസ് ശബരീനാഥന്‍ എംഎല്‍എ, എന്‍ എസ് നുസുര്‍, എസ് എം ബാലു, റിയാസ് മുക്കോളി, എസ് ജെ പ്രേംരാജ്, റിജിന്‍ മാക്കൂറ്റി എന്നിവരെയാണ് നിയോഗിച്ചത്.
2011 മുതല്‍ പാലക്കാട്ട് നിന്നുളള നിയമസഭാംഗമായ ഷാഫി നിലവില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്. മുന്‍പ് കെഎസ്‌യു സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ നിരയില്‍ നിന്ന് നിയമസഭയില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന അംഗമാണ് ഷാഫി. നേരത്തെ പ്രായപരിധി മറികടന്നും ഒരാള്‍ക്ക് ഒരു പദവി എന്ന വ്യവസ്ഥ ലംഘിച്ചും എംഎല്‍എമാരായ ഷാഫി പറമ്ബിലിനെയും കെ എസ് ശബരീനാഥനെയും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായി നിയമിക്കാനുള്ള നീക്കത്തിനെതിരെ സംഘടനക്കുള്ളില്‍ പ്രതിഷേധം ശക്തമായിരുന്നു. രണ്ടുപേരും പ്രായപരിധി കഴിഞ്ഞവരാണെന്നതാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രധാന ആരോപണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !