സംസ്ഥാനത്ത് 14 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊച്ചിയിൽ രോഗബാധിതനായ മൂന്ന് വയസ്സുകാരന്റെ മാതാപിതാക്കൾക്ക് ഇന്നലെ വൈകുന്നേരത്തോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. പത്തനംതിട്ടയിൽ ഏഴ് പേർക്കും കോട്ടയത്ത് നാല് പേർക്കും എറണാകുളത്ത് മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.
രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 ആയെന്നും ഇവരിൽ 259 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും മന്ത്രി വ്യക്തമാക്കി.
രോഗബാധിതരുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ പത്തനംതിട്ട, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ കൂടുതൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !