യു.എ.ഇ പ്രവാസികള്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം - ഇന്ത്യന്‍ എമിഗ്രേഷന്‍ ബ്യൂറോ

0

കോവിഡ്-19 വ്യാപനം തടയുന്നതിന് വിദേശികള്‍ക്ക് ഇന്ത്യ വിസ നിയന്ത്രിച്ചതിന് പിന്നാലെ യു.എ.ഇയില്‍ കഴിയുന്ന ഇന്ത്യക്കാരോടും യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം. നാട്ടിലേക്ക് മടങ്ങുന്നതുള്‍പ്പെടെയുള്ള എല്ലാ യാത്രകളും ഒഴിവാക്കാനാണ് ഇന്ത്യന്‍ എമിഗ്രേഷന്‍ ബ്യൂറോ നിര്‍ദേശം നല്‍കിയത്.

കോവിഡ് -19 ബാധിത രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിയന്ത്രണത്തിന് പുറമേയാണ് ഇന്ത്യക്കാരായ പ്രവാസികള്‍ക്കും സര്‍ക്കാര്‍ പുതിയ യാത്രാ ഉപദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെത്തുമ്ബോള്‍ കുറഞ്ഞത് 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നും അത്യാവശ്യമല്ലെങ്കില്‍ യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലതെന്നും എമിഗ്രേഷന്‍ ബ്യൂറോ ട്വിറ്ററില്‍ കുറിച്ചു.

അടിയന്തിര യാത്ര ആവശ്യമായി വരുന്നവര്‍ തങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഇന്ത്യന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യു.എ.ഇ പൗരന്‍മാര്‍ ഇന്ത്യയ​ിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. കോവിഡ്​ നിയന്ത്രണത്തി​​െന്‍റ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാര്‍ വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്​ചാത്തലത്തിലായിരുന്നു​ നി​ര്‍ദേശം.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !