കോവിഡ്: 186 ഇന്ത്യക്കാർക്ക് സൗദിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ അംബാസിഡര്‍

0


നിലവിൽ ആളുകളെ സൗദിയില്‍ നിന്നും നാട്ടിലേക്കയക്കാന്‍ പദ്ധതിയായിട്ടില്ല

ജിദ്ദ: 186 ഇന്ത്യക്കാർക്ക് സൗദിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ്. മരണപ്പെട്ടത് രണ്ട് മലയാളികളാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ 26 ലക്ഷം ഇന്ത്യക്കാരാണുള്ളത്. ഇവരില്‍ 13 ലക്ഷം മലയാളികളാണ്. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നു. ഹെല്‍പ് ലൈനില്‍വിളിച്ചാല്‍ ഭക്ഷണം ക്യാമ്പുകളില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.എംബസിക്ക് കീഴില്‍ ആംബുലന്‍സ് സേവനവും എംബസി വാഹനങ്ങളും ഉപയോഗിക്കുവാനുമുള്ള നടപടിക്രമങ്ങള്‍ക്കായി മന്ത്രാലയത്തില്‍ നിന്നുള്ള അനുമതിക്ക് ശ്രമം തുടരുകയാണ്.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളേയും ഉള്‍പ്പെടുത്തി വാട്ട്സ് അപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ പിന്തുടരുന്നതായും അംബാസിഡര്‍ അറിയിച്ചു. ആളുകളെ സൗദിയില്‍ നിന്നും നാട്ടിലേക്കയക്കാന്‍ പദ്ധതിയായിട്ടില്ല. വിമാന സര്‍വീസ് തുടങ്ങുന്ന മുറക്കേ ഇത് സാധിക്കൂ. നിലവില്‍ ലഭിച്ച അപേക്ഷകളെല്ലാം എംബസിയും കോണ്‍സുലേറ്റും ഇന്ത്യയിലെ സഹായ കേന്ദ്രത്തിലേക്ക് ക്രോഡീകരിച്ച് അയക്കുന്നുണ്ട്. നിലവില്‍ കോവിഡ് ചികിത്സ ലഭ്യമാകുന്ന ആളുകളുടെ പട്ടിക എംബസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും എംബസി അറിയിച്ചു.
മാധ്യമപ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെയാണ് പത്രസമ്മേളനം നടത്തിയത്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !