സ്ഥിരമായി ജീവൻ രക്ഷാ മരുന്ന് കഴിക്കുന്നവരുടെ ആശങ്ക പരിഹരിക്കണം: ആബിദ് ഹുസൈൻ തങ്ങൾ MLA

0


കോട്ടക്കൽ: സ്ഥിരമായി ജീവൻ രക്ഷാമരുന്നുകൾ കഴിക്കുന്നവർക്ക് ആശങ്കരഹിതമായി മരുന്നുകൾ ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളുണ്ടാക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.
കോട്ടക്കൽ മണ്ഡലത്തിൽ കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി  എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ നഗരസഭയിൽ ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . സ്വന്തമായി റേഷൻ കാർഡ് ഇല്ലാതിരിക്കുകയും കുടുംബത്തിൻ്റെ റേഷൻ കാർഡിൽ പേരുണ്ടാവുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് മതിയായി ആനുകൂല്യം ലഭിക്കാതിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ കാലയളവിൽ ഇത്തരം  കുടുംബങ്ങൾക്ക് കൂടി റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന്  യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം.എൽ.എ. പറഞ്ഞു

കോട്ടക്കൽ നഗര സഭ, പൊന്മള, മാറാക്കര,  പഞ്ചായത്തുകളിലെ അധ്യക്ഷൻ മാർ , മെഡിക്കൽ ഓഫീസർമാർ എന്നിവരുടെ യോഗമാണ് രണ്ടാം ഘട്ടത്തിൽ ചേർന്നത്. കോട്ടക്കൽ മണ്ഡലത്തിലെ പ്രസ്തുത പഞ്ചായത്തുകളിലൊന്നും കോവിഡ് 19 ഗുരുതരമായ കേസുകൾ ഇല്ലെന്ന് മെഡിക്കൽ ഓഫീസർമാർ റിപ്പോർട്ട് ചെയ്തു.
 ആവശ്യ ഘട്ടങ്ങളിൽ ഐസൊലേഷൻ സെൻ്ററുകളായി ഉപയോഗിക്കാനായി  കണ്ടെത്തിയ കെട്ടിടങ്ങളുടെ സൗകര്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ യോഗം വിലയിരുത്തി .
എം.എൽ.എ ഫണ്ടുപയോഗിച്ച് അത്യാവശ്യമായ  മെഡിക്കൽ ഉപകരണങ്ങൾ  വാങ്ങുന്നതിൻ്റെ സാങ്കേതിക വശങ്ങൾ പരിശോധിച്ച് നടപ്പിലാക്കും. 
ക്വാറൻ്റൈനിൽ കഴിയുന്ന ആളുകൾ കുടുംബത്തിലെ അംഗങ്ങളോട് പോലും സമ്പർക്കം പുലർത്താതെ കാര്യക്ഷമമായി ക്വാറൻ്റൈൻ കാലാവധി പൂർത്തീകരിക്കുന്നതിന്  ജാഗ്രത കാണിക്കണമെന്ന് എം.എൽ.എ പറഞ്ഞു. 

വൃക്ക മാറ്റി വെച്ചവർക്കും വൃക്കരോഗികൾക്കുo മാനസിക രോഗികൾക്കുo നിലവിൽ അവർ കഴിച്ച് കൊണ്ടിരിക്കുന്ന മരുന്നുകൾ തടസ്സമില്ലാതെ യഥാസമയം ലഭ്യമാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വിഭാഗത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകുന്നതിന് മുനിസിപ്പൽ, പഞ്ചായത്തുകൾക്ക് ഫണ്ട് ചെലവഴിക്കാനുള്ള അനുമതി നൽകണമെന്ന് ജനപ്രതിനികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ, മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. മദുസൂദനൻ , പൊന്മള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. മൊയ്തീൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ബുഷ്റ ഷെബീർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ മെഡിക്കൽ ഓഫീസർമാരായ സയ്യിദ് ഫസൽ, ഡോ. ഗീത, ഡോ.നിഗാർ ഖാസിം, നഗരസഭ സെക്രട്ടറി സുഗതകുമാർ എം എന്നിവർ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !