ജിദ്ദ : സൗദിയിൽ 137 പുതിയ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു. വൈറസ് ബാധിതരുടെ എണ്ണം 2932 ആയി ഉയർന്നു. ഇന്ന് സൗദിയിൽ കോവിഡ് മൂലം മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ് ആശ്വാസം. നിലവില്‍ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 41 ആണ്.
ഇതുവരെ 631 പേർ രോഗമുക്തി നേടി. നിലവിൽ 2260 പേരാണ് ചികിത്സയിലുള്ളത്. മദീനയില്‍ 41, റിയാദില്‍ 37, മക്കയില്‍ 19, ജിദ്ദ 8, ദമ്മാം 6, ഖതീഫ് 5 എന്നിങ്ങിനെയാണ് പ്രധാന നഗരങ്ങളിലെ രോഗബാധിതരുടെ പുതിയ കണക്ക്.
ഇതിനിടെ സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി അടിച്ചവരുടെ വിസകള്‍ മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഇതിന് ഫീസുകളോ മറ്റു നടപടിക്രമങ്ങളോ ഇല്ല. എല്ലാവരുടേയും അബ്ഷീറില്‍ വരും ദിവസങ്ങളില്‍ കാലാവധി നീട്ടി ലഭിക്കും. ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെ തിയ്യതികളില്‍ കാലാവധി അവസാനിക്കുന്ന ഉപയോഗിക്കാത്ത റീ എന്‍ട്രികളാണ് മറ്റൊരു മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടിനല്‍കാന്‍ രാജാവ് നിര്‍ദേശിച്ചത്.
കൂടാതെ ചെറുകിട സ്ഥാപനങ്ങളിലെ ലെവി ഇളവില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു.
തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിനുള്ള ലെവി മൂന്നു വര്‍ഷത്തേക്ക് ഒഴിവാക്കാനാണ് പുതിയ തീരുമാനം. സ്‌പോണ്‍സര്‍ അടക്കം ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം.
സ്‌പോണ്‍സറുടെ പേര് ഗോസിയില്‍ റജിസ്റ്റര്‍ ചെയ്ത ഇത്തരം ചെറുകിട സ്ഥാപനങ്ങളില്‍ രണ്ട് വിദേശികളുടെ ലെവിയും സ്‌പോണ്‍സര്‍ക്ക് പുറമെ മറ്റൊരു സൗദി പൗരനെ ഗോസിയില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനങ്ങളില്‍ നാലു വിദേശികളുടെ ലെവിയും ഒഴിവാക്കിനല്‍കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !