കൊറോണ ; ദുബായില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ പരിശോധന

0

ദുബായ്: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുബായിലെ പൊതുജനങ്ങള്‍ക്ക് സൗജന്യ കൊറോണ പരിശോധന. ദുബായ് അല്‍ നാസര്‍ ക്ലബ്ബില്‍ രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറര വരെയാണ് പരിശോധനാ സമയം. ഈ സേവനം സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായിരിക്കും . ഇതിനായി ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ 800 342 എന്ന നമ്ബറില്‍ വിളിച്ച്‌ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

മൊബൈല്‍ നമ്ബറിലേക്ക് ഡിഎച്ച്‌എ സന്ദേശമയക്കും. ഇതും എമിറേറ്റ്സ് ഐഡിയുമായി പരിശോധനയ്ക്ക് ചെല്ലാവുന്നതാണ്. പരിശോധനയ്ക്കായി വാഹനത്തില്‍നിന്ന് പുറത്തിറങ്ങേണ്ട കാര്യമില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ അടുത്തെത്തി അഞ്ച് മിനിറ്റിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കും.

48 മണിക്കൂറിനകം പരിശോധാ ഫലം കിട്ടും. DHA ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് അതില്‍ ലാബ് റിസല്‍ട്ടിലും, തുടര്‍ന്ന് പേഷ്യന്റ് സര്‍വ്വീസ് എന്ന ലിങ്കിലും ക്ലിക്ക് ചെയ്താല്‍ ഫലം അറിയാനാകും. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കാണ് കൊവിഡ് പരിശോധനയില്‍ മുന്തിയ പരിഗണന നല്‍കുക. പരിശോധനയ്ക്ക് പുറത്തിറങ്ങുന്നവര്‍ മൊബൈലിലെ DHA യുടെ സന്ദേശം കാണിച്ചാല്‍ മതി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !