സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ; 19 പേര്‍ രോഗമുക്തരായി; ജാഗ്രത പാലിക്കണം, നിയന്ത്രണങ്ങള്‍ തുടരും;

0


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂരില്‍ രണ്ടും പാലക്കാട് ഒന്നുമാണ് രോഗബാധിതര്‍. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് 19 പേര്‍ രോഗമുക്തരായെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ 378 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 178 പേര്‍ ചികിത്സയിലാണ്. വീടുകളില്‍ 1,11,468 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ആശുപത്രിയില്‍ 715 പേര്‍.

രോഗം പടരുന്നില്ലെന്ന ധാരണയില്‍ ജാഗ്രത കുറവ് പാടില്ലെന്നും അത് അപകടമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആള്‍ക്കൂട്ടവും ജാഗ്രത കുറവും അപടകം ക്ഷണിച്ചുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നം കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് ഇന്നും കത്ത് അയച്ചിരുന്നു. പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ആവര്‍ത്തിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.


തിരികെ വരുന്നവരുടെ ആരോഗ്യപരിപാലനത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കും. ഇവര്‍ക്കായി എല്ലാ സുരക്ഷാ ക്രമീകരണവും ഒരുക്കും. ജോലി നഷ്ടപ്പെട്ട് വരുന്നവരെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !