കോറോണക്കാലം വീടിനകത്തു എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിന് ഉത്തമ മാതൃകയാവുകയാണ് മാറാക്കര വി വി എം ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥി ആയ ശബാന യാസ്മിൻ കാര്യാടൻ. പാഴ്‌വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമിച്ചും ക്രാഫ്റ്റ് നിർമാണത്തിന്റെ ആസ്വാദനത്തിലുമാണ് ശബാന സമയം ഉപയോഗപ്പെടുത്തുന്നത്. മലപ്പുറം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ അവർ റെസ്പോണ്സിബിലിറ്റി ടു ചിൽഡ്രൻ (ORC)പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കിടയിൽ മാനസിക സമ്മർദ്ദം കുറക്കുന്നതിനും കൊറോണ ബോധവൽക്കരണം നടത്തുന്നതിനും രൂപീകരിച്ച കുട്ടികളുടെ ടെലി ഹെൽപ് ഡെസ്കിൽ അംഗം കൂടിയാണ് ശബാന യാസ്മിൻ.മാറാക്കര വട്ടപറമ്പ് സ്വദേശി അബ്ദുൽ അസീസിന്റെയും ജാസ്മിന്റെയും മകളാണ് ശബാന യാസ്മിൻ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !