ട്രാവൽ ഏജൻസികൾക്ക് അടിയന്തര സഹായം പ്രഖ്യാപിക്കുക: കുവ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

0

കോഴിക്കോട് : സമൂഹത്തിന്റെ നാനാ തുറകളെയും ഉൾകൊണ്ട്, അവരെ പ്രത്യേകം പരാമർശിച്ച് പ്രത്യേക സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്യുന്ന വാർത്താ സമ്മേളനങ്ങൾക്കിടയിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലക്ക് സാമ്പത്തിക സഹായ പാക്കേജുകൾ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധവുമായി ട്രാവൽ ഏജൻസികൾ. പ്രസ്തുത വിഷയത്തിൽ കേരളൈറ്റ്‌സ് ഉംറ വെൽഫെയർ അസോസിയേഷൻ (കുവ) മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. 

കൊറോണ വൈറസ് ലോക രാജ്യങ്ങളിൽ സ്ഥിരീകരിച്ചപ്പോൾ തന്നെ ലോക്ക് ഡൗൺ ആയ മേഖലയാണ് ട്രാവൽ ആൻഡ് ടൂറിസം. വിവിധ രാജ്യങ്ങൾ യാത്രാ-തീർത്ഥാടന വിലക്ക് ഏർപ്പെടുത്തിയപ്പോൾ, നേരത്തേ തന്നെ വൻ തുക അഡ്വാൻസ് നൽകി യാത്രാ സൗകര്യങ്ങൾ ബുക്ക് ചെയ്ത ട്രാവൽ ഏജൻസികളാണ് അനിശ്ചിതത്തിലായത്. വിവിധ വിമാന കമ്പനികൾ റീഫണ്ട് പോളിസികൾ കൃത്യമായി പ്രഖ്യാപിക്കാത്തതും, യാത്രക്കാർ കൂട്ടത്തോടെ തങ്ങളുടെ ട്രാവൽ പ്ലാനുകൾ റദ്ദ് ചെയ്യുകയും ചെയ്തതോടെ ഒറ്റ രാത്രി കൊണ്ട് സർവ്വവും നഷ്ടപ്പെട്ടവരായി മാറിയവരാണ് ട്രാവൽ ഏജൻസികൾ. ലോക്ക് ഡൗണിനും മുൻപേ ലോക്കായി പോയ, ലോക്ക് ഡൗൺ മാറിയാലും പെട്ടെന്ന് തിരിച്ചെത്താനാവാത്ത ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെ  ഭാവി അങ്ങേയറ്റം കഷ്ടത്തിലാണ്. നിത്യ വരുമാനമുള്ള മേഖലയല്ലെങ്കിലും, ഒന്നും രണ്ടും പത്തും നൂറും ജീവനക്കാർക്ക് നേരിട്ട്, കൃത്യമായി തൊഴിൽ നൽകുന്നവരാണ് ഓരോ ട്രാവൽ ഏജൻസികളും. കൂടാതെ, ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിൽ തെരുവ് കച്ചവടം നടത്തുന്നവർക്ക് ഉൾപ്പെടെ  ആയിരക്കണക്കിനാളുകൾക്ക് പരോക്ഷമായും തൊഴിൽ ഉറപ്പ് നൽകുന്ന മേഖലയാണ് ടൂറിസം. എന്നാൽ രണ്ട് പ്രളയങ്ങളും രണ്ട് നിപ്പാ കാലവും പ്രതിസന്ധിയിലായ്ത്തിയ ട്രാവൽ ഏജൻസികളുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ് കോവിഡ് 19. ലോക്ക് ഡൗൺ മാറി ലോകം പൂർവ്വ സ്ഥിതിയിലായാലും, മുടങ്ങിക്കിടക്കുന്ന കെട്ടിടവാടക, വൈദ്യതി ബിൽ, ടെലഫോൺ-മൊബൈൽഫോൺ -ഇന്റർനെറ്റ്  കുടിശ്ശിക, ബാങ്ക് വായ്പാ തിരിച്ചടവുകൾ എന്നിവയെ അതിജയിക്കാൻ യാതൊരു മാർഗ്ഗവും മുന്നിലില്ലാ എന്നതാണ് വാസ്തവം. ഒരുപക്ഷെ, തൽസ്ഥിതി തുടർന്നാൽ മറ്റ് മാർഗ്ഗങ്ങളില്ലാതെ പിടിച്ചു നിൽക്കാൻ സാധിക്കാതെ പലർക്കും ഈ രംഗത്ത് നിന്നും പിന്മാറേണ്ടി വന്നേക്കാം.

വരുമാനമൊന്നുമില്ലാഞ്ഞിട്ടും സർക്കാർ നിർദ്ദേശപ്രകാരം തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകുകയും സർക്കാർ ആവശ്യപ്പെട്ടപ്പോൾ മറ്റെല്ലാം മാറ്റിവെച്ച് സ്ഥാപനങ്ങൾ അടച്ചിട്ട് സാമൂഹ്യ വ്യാപനം തടയാൻ മുന്നിൽ നിൽക്കുകയും ചെയ്തവരാണ് കേരളത്തിലെ ടൂർസ് ആൻഡ് ട്രാവൽസ് ഏജൻസികൾ. എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിൽ കാത്തിരിന്നുവെങ്കിലും കോവിഡിന്റെ തിരിച്ചടി ഭീകരമാണെന്നതിനാൽ അടുത്ത കാലത്തൊന്നും അതിജയിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. പ്രധാന വരുമാന മാർഗ്ഗമായ എയർ ടിക്കറ്റിങ്, ടൂർ പാക്കേജ്, വിസിറ്റിംഗ് വിസ എന്നിവ ഉടനൊന്നും സാധാരണ രീതിയിലാവില്ല. ലോകത്തെ മുൻനിര തീർത്ഥാടന കേന്ദ്രങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തി വെച്ചിരിക്കുകയാണ്.

വരുമാനമില്ലാത്തതിനാൽ സുഹൃത്തുക്കളുടെ കയ്യിൽ നിന്നും പലിശക്കാരുടെ കയ്യിൽ നിന്നും വായ്പ വാങ്ങി കുടുംബം പൊറ്റേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ ഏജൻസികൾക്കും അവരുടെ ആശ്രിതർക്കുമുള്ളത്. കേരളത്തിലെ ട്രാവൽ ഏജൻസികളെയും സർക്കാർ പരിഗണിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം അടിയന്തിരമായി എത്തിക്കണമെന്നും കുവ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. അതിനായി സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുക, ജി. എസ്. ടി, സെസ് എന്നിവ ഒഴിവാക്കുക, മറ്റ് ടാക്സ് ഇളവുകൾ നൽകുക, ടെലഫോൺ-മൊബൈൽ-ഇന്റർനെറ്റ് ബിൽ  കുടിശ്ശിക ഒഴിവാക്കി നൽകുക,  കെട്ടിടവാടക, ടൂറിസ്റ്റ്‌ വാഹനങ്ങളുടെ നികുതി ഒഴിവാക്കുക, ഉദാര വായ്പ ഉൾപ്പെടെ വിവിധ സാമ്പത്തിക സഹായം പ്രഖ്യാപിക്കുക എന്നീ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രശ്നത്തിൽ പെട്ടെന്ന് ഇടപെടണമെന്നും ലക്ഷക്കണക്കിന് വരുന്ന വിനോദസഞ്ചാര മേഖലയിലെ കുടുംബാഗങ്ങളെയും സർക്കാർ പരിഗണിക്കണമെന്നും കേരളത്തിലെ മുഴുവൻ ട്രാവൽ ഏജൻസികൾക്കും വേണ്ടി കേരളൈറ്റ്‌സ് ഉംറ വെൽഫെയർ അസോസിയേഷൻ, കുവ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !