കോവിഡ് പ്രതിരോധ പ്രയത്‌നങ്ങള്‍ ഫലപ്രദമാകുന്നു ; പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി

0

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാനായി സംസ്ഥാനം ഒന്നിച്ച്‌ നടത്തിയ പ്രയത്‌നങ്ങള്‍ ഫലം കാണുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറയുന്നതും കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാകുന്നതും പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരം ആണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ കാട്ടിയ കാസര്‍ഗോഡ് ജില്ലയില്‍ 28 പേര്‍ക്ക് കോവിഡ് ഫലം നെഗറ്റീവായി. ഇന്നലെ ആര്‍ക്കും ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ഏറെ ആശ്വാസകരമാണ്. ആരോഗ്യപ്രവര്‍ത്തകരും പോലീസും വിവിധ വകുപ്പുകളും ചേര്‍ന്നുള്ള സംയുക്ത പ്രയത്‌നമാണ് ഫലം കണ്ടത്. രോഗികളുടെ സമ്ബര്‍ക്കങ്ങളും കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞത് തുണയായി.

സമ്ബര്‍ക്കപട്ടിക ഫലപ്രദമായി ഉണ്ടാക്കാനും സംശയിക്കുന്നവരെ കണ്ടെത്തി ആദ്യം തന്നെ ക്വാറന്റൈന്‍ ചെയ്യിക്കാനുമായി. നേരിയ ലക്ഷണം കാണിക്കുന്നവരെ പോലും പരിശോധനയ്ക്കും വിധേയമാക്കിയതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം ഇങ്ങിനെ​യുള്ള ജോലികളില്‍ എവിടെയെങ്കിലുമൊക്കെ കണ്ണികള്‍ മുറിഞ്ഞിരിക്കാം അതുകൊണ്ടു തന്നെ ജാഗ്രത തുടരേണ്ടതുണ്ടെന്നും പറഞ്ഞു.

രോഗപ്രതിരോധത്തിനൊപ്പം സമ്ബദ്‌രംഗത്തിന്റെ ചലനവും പ്രധാനമായതിനാല്‍ ലോക്ഡൗണ്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ആയിരിക്കും എടുക്കുക. രോഗ പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള റാപ്പിഡ് ടെസ്റ്റിനുള്ള കൂടുതല്‍ കിറ്റുകള്‍ക്കായി കാത്തിരിക്കുകയാണ്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി മുന്‍കരുതലുകള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷു ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്നും ആഘോഷത്തെക്കാള്‍ മനുഷ്യ ജീവനാണ് പ്രാധാന്യമെന്നത് മറന്നു പോകരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !