കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തന: നിയമസഭയില്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി ബഹു. സ്പീക്കര്‍ അറിയിച്ചു.

0

  1. നിയമസഭാ സമിതികളുടെ അന്തര്‍ സംസ്ഥാന പഠനയാത്രകള്‍ നിയന്ത്രിക്കും.
  2. നിയമസഭാ സെക്രട്ടേറിയറ്റില്‍ പുതിയ തസ്തിക സൃഷ്ടിക്കല്‍ പൂര്‍ണ്ണമായി മരവിപ്പിക്കുന്നതാണ്.
  3. നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ പരിഗണനയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ഒരു പ്രവൃത്തി ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.
  4. സാമ്പത്തിക ബാധ്യത ചുരുക്കുന്നതിലേക്കായി നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ നടപ്പ് ചെലവിനങ്ങളുടെ പട്ടിക പരിശോധിച്ച് ഇന്‍റേണല്‍ സ്ക്രൂട്ടിനി വഴി അനിവാര്യമല്ലാത്ത പര്‍ച്ചേസിംഗ് ഉള്‍പ്പെടെ എല്ലാ മേഖലകളിലും 25% ചെലവ് ചുരുക്കലിനുവേണ്ടി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുന്നതാണ്.
  5. സാമാജികരുടെ വാസസ്ഥലത്ത് ഏറ്റവും അനിവാര്യമായതല്ലാത്ത അറ്റകുറ്റപ്പണികള്‍ നിയന്ത്രിക്കുന്നതാണ്.
  6. നിയമസഭാ സെക്രട്ടേറിയറ്റ് പുതിയ വാഹനങ്ങള്‍ വാങ്ങുകയില്ല.
  7. വാഹനങ്ങളുടെ വിനിയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
  8. ആസ്തി വികസന ഫണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം മണ്ഡലത്തിലോ അനിവാര്യമായ സാഹചര്യങ്ങളില്‍ ജില്ലയിലോ വിനിയോഗിക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് ഗവണ്മെന്‍റിനോട് ആവശ്യപ്പെടുന്നതാണ്.
  9. നിയമസഭയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 24 മണിക്കൂര്‍ ഹെല്‍പ് ഡെസ്ക്കില്‍ ഇതിനോടകം മൂവായിരത്തിലധികം പേര്‍ പല തരത്തിലുള്ള സഹായങ്ങള്‍ക്കായി ബന്ധപ്പെടുകയുണ്ടായി.
  10. നിയമസഭാ ജീവനക്കാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സാമൂഹിക അടുക്കളയിലേക്ക് എല്ലാ ദിവസവും 200 ഭക്ഷണപ്പൊതികള്‍ നല്‍കിവരുന്നുണ്ട്.



നിയമസഭയില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി ബഹു. സ്പീക്കര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !