കോവിഡ്: സൗദിയിൽ മരണം 41ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 2795

0

ജിദ്ദ: സൗദിയില്‍ കോവിഡ് ബാധിച്ച് മൂന്നു പേര്‍ക്കൂടി മരിച്ചു. മക്കയിൽ രണ്ടാളും ഹുഫൂഫിൽ ഒരാളുമാണ് മരണത്തിന് കീഴടങ്ങിയത്. 

ഇതോടെ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. കഴിഞ്ഞ അഞ്ചുമണിക്കൂറിനിടെ 43 പേര്‍ക്ക് പുതുതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം  2795 ആയി. 64 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 615 ആയി. രാജ്യത്ത് വരും ദിനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ.അബ്ദുള്ള അല്‍ റബീഅ ചൂണ്ടിക്കാട്ടി. റോഡുകളില്‍ വാഹനം ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നും ഇത് ലക്ഷ്യം നേടുന്നതിന് വിഘാതമാമെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നത് അതത് സമയത്ത് മന്ത്രാലയം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കും. നിലവിൽ രാജ്യത്തെ ഏറ്റവും കൂടുതൽ വൈറസ് ബാധിതർ തലസ്ഥാന നഗരിയായ റിയാദിലാണ് നിലവിൽ റിയാദിൽ 604 വൈറസ് ബാധിതരാണ് ചികിത്സയിൽ കഴിയുന്നത്. മക്കയിൽ 412 പേരും, ജിദ്ദയിൽ 295 പേരും, 267 പേരും ഖത്വീഫിൽ 144 പേരും ദമാമിൽ 116 പേർ എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെ ചികിത്സയിൽ കഴിയുന്നവരുടെ കണക്കുകൾ.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !