തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് മൊബൈല്‍ ഷോപ്പുകളും വാഹന വര്‍ക്ക്‌ഷോപ്പുകളും തുറക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ചകളിലാണ് മൊബൈല്‍ ഷോപ്പുകള്‍ തുറക്കുക. മറ്റു ദിവസങ്ങളില്‍ സാധാരണ പോലെ അടച്ചിടണം.
വാഹന വര്‍ക്ക്‌ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറന്നിടും. ഞായറാഴ്ച, വ്യാഴാഴ്ച എന്നീ ദിവസങ്ങളിലാവും വര്‍ക്ക്‌ഷോപ്പുകള്‍ പ്രവര്‍ത്തിക്കുക. അന്നേ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കും.
ഫാന്‍, എ.സി ഇവ വില്‍ക്കുന്ന കടകള്‍ ഒരു ദിവസം തുറക്കുന്ന കാര്യവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !