മലപ്പുറം : കോവിഡ് 19 ന്റെ സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യ റേഷന്‍ വിതരണത്തില്‍ ക്രമക്കേടും കൃത്രിമവും കാണിക്കുന്ന കടയുടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ പലഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ സാധനങ്ങളുടെ തൂക്കത്തില്‍ കൃത്രിമം കാണിക്കുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. കാര്‍ഡുടമകള്‍ക്ക് അര്‍ഹമായ വിഹിതം ലഭ്യമാക്കുന്നതിനും പരാതിക്കിടവരുത്താതെ റേഷന്‍ വിതരണം നടത്തുന്നതിനും റേഷന്‍ വ്യാപാരികള്‍ ജാഗ്രത പുലര്‍ത്തണം.
കാര്‍ഡുടമകള്‍ ബില്ലുകള്‍ കൃത്യമായി വാങ്ങി ബില്ലുപ്രകാരമുള്ള അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് റേഷന്‍ കടകളില്‍ വിശദ പരിശോധന നടത്തും. സൗജന്യറേഷന്‍ വാങ്ങിക്കുന്നതിന് കാര്‍ഡുടമകള്‍ തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും ഏപ്രില്‍ മാസത്തെ സൗജന്യറേഷന്‍ 30 വരെ ലഭിക്കുമെന്നും ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !