വിവാഹം കഴിഞ്ഞ് സൗദിയില്‍ മടങ്ങിയെത്തിയ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

0

കണ്ണൂര്‍ : കൊവിഡ് 19 ബാധിച്ച കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പാനൂർ  സ്വദേശി ഷബ്നാസ് ആണ് മരിച്ചത്. 28 വയസ്സുണ്ട് ഷബ്നാസിന്. ലീഗ് അനുഭാവ സംഘടനയായ കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത ബന്ധുക്കളെ അറിയിച്ചത്. 

ജനുവരിയിലായിരുന്നു ഷബ്നാസിന്‍റെ വിവാഹം. കല്യാണത്തിന് ലീവെടുത്ത് നാട്ടിലെത്തിയ ഇദ്ദേഹം മാര്‍ച്ച് പത്തിനാണ് സൗദിക്ക് തിരിച്ച് പോയത്. പിന്നീടാണ് അസുഖ ബാധിതനായത്. 
കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്നാസിനെ മദീനയിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ചത്.മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കും. ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃതർക്ക് അയച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !