മലപ്പുറം: പ്രവാസികൾ വിദേശത്തും അവരുടെ കുടുംബാംഗങ്ങൾ ഇവിടെ യും വലിയ ആശങ്കയിലാണ് കഴിയുന്നത്.ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറുമായി ആലോചിച്ച് ക്രിയാത്മകമായ പദ്ധതികൾക്ക് രൂപം നൽകണം.മടങ്ങി വരുന്നവരെ നിരീക്ഷിക്കുന്നതിനും താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ കണ്ടെത്തുന്നതിന് സർക്കാറുമായി സഹകരിക്കുന്നതിനും ആവശ്യമെങ്കിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനും തയ്യാറാണ്.ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് തന്നെ ഇക്കാര്യങ്ങൾ പ്രായോഗികമാക്കാൻ കഴിയുന്നതാണ്.
മലപ്പുറം ജില്ലയിലെ ഓരോ കുടുംബവും പ്രവാസ ലോകവുമായി പ്രത്യക്ഷത്തിൽ തന്നെ ബന്ധപ്പെട്ട നിൽക്കുന്നവരാണ്. അതുകൊണ്ട് ഇപ്പോൾ പ്രത്യേക പരിഗണന പ്രവാസികൾക്കു നൽകണം. അവരെ നിർബന്ധമായും കൊണ്ടുവരണം അതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കാൻ എല്ലാ അർത്ഥത്തിലും കൂടെ നിൽക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തയ്യാറാണ്.
സർക്കാർ ഇക്കാര്യത്തിൽ ഇടപെടുകയും മുൻകൈ എടുക്കുകയും ചെയ്യണം. പരിമിതികളെക്കുറിച്ച് ആലോചിച്ചു നിൽക്കാൻ സമയമില്ല.ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ജനകീയ സഹകരണം തേടാവുന്നതാണ്. ഇരുകൈകളും നീട്ടി പ്രവാസികളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. സർക്കാർ ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. വി.വി പ്രകാശ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !