ജിദ്ദ : ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ നടത്തിയ തഫക്കുർ ഓൺലൈൻ ക്വിസ് മത്സരത്തിൽ സഫാന സമീർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . നസീം സലാഹ് രണ്ടാം സ്ഥാനവും സാജിദ് ബാബു ഓടക്കൽ മൂന്നാം സ്ഥാനവും നേടി .
കോവിഡ്-19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ സമയം വീടുകളിൽ കഴിഞ്ഞുകൂടുന്ന ഈ സമയത്ത് ഖുർആനും നബിചര്യയും ചരിത്രവുമുൾപ്പെടെ കൂടുതൽ പഠിക്കാനും കുടുംബത്തിനും സുഹൃത്തുക്കൾക്കും അത് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെ മാർച്ച് 1 മുതൽ 31 വരെ ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച തഫക്കുർ ഓൺലൈൻ ക്വിസിൽ വിദ്യാർഥികളും വീട്ടമ്മമാരും ഉൾപ്പെടെ നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു . ഖുർആൻ, കർമ്മ ശാസ്ത്രം, ഇസ്ലാമിക ചരിത്രം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ആണ് മുഖ്യമായും മത്സരത്തിന് ഉണ്ടായിരുന്നത് .
കേവലം ഒരു മൽസരം എന്നതിലുപരി, ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും ഇസ്ലാമിക ചരിത്രത്തിൽ നിന്നും കേട്ടതും പഠിച്ചതുമായ കാര്യങ്ങൾ ഓർത്തെടുക്കാനും കൂടുതൽ പഠിക്കാനും പുതിയ വിവരങ്ങൾ കണ്ടെത്താനുമുള്ള ഒരു മാർഗമായിട്ടാണ് ഫോക്കസ് ഇത് സംഘടിപ്പിച്ചത് .
അദീബ മുസ്തഫ , അഹ്മദ് റിഷാൻ , ജെസീന നിഷ ഖാലിദ് , മുജീബ് എം ച്, മുഹമ്മദ് ഷഫീക് ,ഷമിയത് അൻവർ , ശംറാ മൻസൂർ അലി, റാബിയ ഷഫീക് എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി . വിജയികൾക്കുള്ള സമ്മാനങ്ങൾ ഫോക്കസിൻറെ അടുത്ത പരിപാടിയിൽ വിതരണം ചെയ്യുന്നതാണെന്ന് ഫോക്കസ് ഭാരവാഹികൾ അറിയിച്ചു .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !