എടപ്പാൾ: വട്ടംകുളം സ്വദേശി മുണ്ടേങ്കാട്ടിൽ യാസിർ ( 27 ) എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾ യാസിർ എടപ്പാൾ എന്ന പേരിലും
കൊണ്ടോട്ടി അബു എന്ന പേരിലും ഫേസ്ബുക് അക്കൗണ്ട് വഴി മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുന്ന വിധം മോശം പരാമർശം നടത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ Dyfi കോലൊളമ്പ് മേഖല കമ്മിറ്റി ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതെന്നും ഇയാൾ ഇതിനു മുമ്പും ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി പലതരത്തിലുള്ള അപവാദ പ്രചരണങ്ങൾ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരത്തിലുള്ള പരാമർശത്തിൽ താനൂരിൽ ഇയാൾക്കെതിരെ നിലവിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്നും ചങ്ങരംകുളം പോലീസ് ഇൻസ്പെക്ടർ ബഷീർ ചിറക്കൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !