വളാഞ്ചേരി: എടയൂർ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് DYFI മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിലൂടെ സമാഹരിച്ച പച്ചക്കറികളാണ് എടയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവിനു DYFI എടയൂർ മേഖല കമ്മറ്റി ഭാരവാഹികൾ കൈമാറിയത്.Dyfi മേഖല കമ്മറ്റി പഞ്ചായത്ത് കമ്യൂണിറ്റി ആരംഭിച്ചത് മുതൽ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സജീവ സാന്നിധ്യമായിരുന്നു. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ആർ രാജേഷ്, DYFI മേഖല പ്രസിഡന്റ് അഖിൽ എം.,ട്രഷറർ ബിജു യു.കെ.SFI ജില്ലാ സെക്രട്ടറി, കെ.എ സക്കീർ, സി.പി.സുനിൽദാസ്, പഞ്ചായത്തംഗങ്ങളായ ടി. അബ്ദുള്ളക്കുട്ടി,അനൂപ് സുന്ദർ, റിഫായി എ.കെ,.അനൂപ് എം.പി., അമീൻ അൽതാഫ് തുടങ്ങിയവർ കൈമാറ്റ ചടങ്ങിൽ സംബന്ധിച്ചു. വരും ദിവസങ്ങളിലും സജീവ സാന്നിധ്യമായി Dyfi പ്രവർത്തകർ രംഗത്തുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !