ലോക്ക് ഡൗൺ കാലത്ത് ജൈവ കൃഷിയും വൈവിദ്ധ്യമായ വരകളുമായി എടയൂർ കരേക്കാട് ചെങ്കുണ്ടൻപടി സ്വദേശികളായ ഒ.പി.വേലായുധനും കുടുംബവും. KSEB പുത്തനത്താണി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും കേരള ജൈവ കർഷക സമിതി ജില്ലാ സെക്രട്ടറിയുമാണ് ശ്രീ. ഒ. പി. വേലായുധൻ. വടക്കുമ്പ്രം വികാസ് ക്ലബ് രക്ഷാധികാരിയാണ്.
ഭാര്യ ദേവിഷഷ്ഠി ഇരിമ്പിളിയം ഗവണ്മെന്റ് സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം അധ്യാപികയാണ്. മക്കളായ ഗായത്രിയും ഗൗരി ശങ്കറും ഗൗതം ദേവുമാണ് വീടിന്റെ മതിലിൽ വൈവിദ്ധ്യമായ ചിത്രങ്ങൾ വരയ്ക്കുന്നത്. കണ്ണൂർ പരിയാരം ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളേജ് ഒന്നാം വർഷ BAMS വിദ്യാർത്ഥിനിയാണ് ഗായത്രി. ഗൗരി ശങ്കർ മാറാക്കര VVMHS സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയും ഗൗതം ദേവ് വളാഞ്ചേരി സാന്ദീപനി വിദ്യാ നികേതൻ നാലാം തരം വിദ്യാർത്ഥിയുമാണ്.
കൂടാതെ ലോക്ക് ഡൌൺ കാലത്തെ ഒഴിവു ദിവസങ്ങൾ വീട്ടിലെ ജൈവ പച്ചക്കറി കൃഷികളുടെ പരിചരണത്തിനും, പുതിയ വിളകൾ നട്ടു പരിപാലി ക്കുന്നതിനും കുടുംബാംഗങ്ങൾ പ്രയോജനപ്പെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !