പരപ്പനങ്ങാടി: ലോക്ക് ഡൗണ്‍ ലംഘിച്ച് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ സംഘം ഡ്രോണ്‍ ക്യാമറ വഴി പിടിയില്‍. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പൊലീസ് രാത്രിയില്‍ നടത്തിയ ആകാശ നിരീക്ഷണത്തിലാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയ ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ചംഗ സംഘം പിടിയിലായത്.
പരപ്പനങ്ങാടി, ഉള്ളണം, കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍
കണ്ടെത്താന്‍ പരപ്പനങ്ങാടി പൊലീസ് നടത്തിയ രാത്രികാല ഡ്രോണ്‍ ക്യാമറ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്.
സ്ഥലം ലൊക്കേറ്റ് ചെയ്യത് എത്തിയ പൊലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച സംഘത്തിലെ അഞ്ച് പേര്‍ പിടിയിലാവുകയായിരുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിന് കേസ് എടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !