പണിയെടുത്ത കൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അതിഥി തൊഴിലാളികള്‍

0

ചെയ്ത ജോലിക്കുള്ള കൂലി കൈ നീട്ടി വാങ്ങാന്‍ മാത്രമല്ല സഹജീവികളോടുള്ള കാരുണ്യവും കരുതലും തങ്ങള്‍ക്കുമുണ്ടന്ന് തെളിയിക്കുകയാണ് പെരിന്തല്‍മണ്ണ വേങ്ങൂരിലെ അതിഥി തൊഴിലാളികള്‍. തുക കുറവായിരിക്കാം, പക്ഷേ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുമ്പോള്‍ തെളിയുന്നത് ഇവരുടെ കരുണയുള്ള മുഖങ്ങളാണ്.

പെരിന്തല്‍മണ്ണയിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ വേങ്ങൂരില്‍ കുട്ടികള്‍ക്കുള്ള കിടക്കകള്‍ നിര്‍മിക്കുന്ന ബ്യൂണോ എന്ന കമ്പനിയിലെ ഇതര സംസ്ഥാനക്കാരായ ജോലിക്കാരാണ് ഇവർ. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കമ്പനിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. നാട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ ഇതര സംസ്ഥാനക്കാരായ ആറ് പേരും താമസ്ഥലത്ത് തന്നെ തുടര്‍ന്നു. ജില്ലയിലടക്കം മാസ്‌കുകള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ സ്ഥാപന ഉടമയായ ഉസ്മാന്‍ ഇവരുടെ സഹായത്താല്‍ മാസ്‌കുകള്‍ നിര്‍മിച്ച് പോലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സാമൂഹിക അടുക്കളകളിലും സൗജന്യമായി വിതരണം ചെയ്തു. മാസ്ക് നിർമ്മാണത്തിന് ഉസ്മാൻ നൽകിയ 8,324 രൂപ വേതനമാണ് തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ബീഹാര്‍ സ്വദേശികളായ ഇസ്ഫഫീല്‍, കിസ്മത്, കാസിം, സാക്കിര്‍, ഇജാജുല്‍ എന്നിവരാണ് തങ്ങളുടെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ലോക് ഡൗണില്‍ തൊഴിലില്ലാതായതോടെ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുഴുവന്‍ തൊഴിലാളികള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസുകള്‍ വഴി ഭക്ഷണവും പാചകം ചെയ്ത് കഴിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റുകളും സൗജന്യമായി താമസ്ഥലങ്ങളില്‍ എത്തിച്ച് നല്‍കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !