തിരുവനന്തപുരം: ഏപ്രില്‍ 30 വരെ സൗജന്യ റേഷന്‍ വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. റേഷന്‍ വിതരണത്തില്‍ ആശങ്ക വേണ്ടെന്നും ആര്‍ക്കും റേഷന്‍ കിട്ടാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ ധാന്യങ്ങള്‍ ഗോഡൗണിലേയ്ക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കി നേരിട്ട് കടകളില്‍ എത്തിക്കാനാണ് തീരുമാനം.
ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കായിരിക്കും ഇതിന്റെ ചുമതല. ഭക്ഷ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം ഒഴിവാക്കാനായി റേഷന്‍ കടകളില്‍ അഡീഷണല്‍ ലോഡ് എത്തിക്കുമെന്നും ഇതിനായി പ്രത്യേകം ലോറികള്‍ ഏര്‍പ്പാടാക്കുമെന്നും ഇതുവരെ 49 ലക്ഷത്തോളം പേര്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !