കോവിഡ്: സൗദിയിൽ മരണനിരക്ക് 29ആയി. ജിദ്ദയിലെ ഏഴ് കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍‌ കര്‍ഫ്യൂ

0

ജിദ്ദ : നാലുപേർ കൂടി സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണനിരക്ക്  29 ആയി ഉയർന്നു . ഇന്ന് നാല് പേരാണ് മരിച്ചത്. പുതുതായി 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ . അസുഖ ബാധിതരുടെ എണ്ണം 2179 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 420.  1730 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. മദീനയില്‍ ഒരു സ്വദേശി വനിതയും ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ ഓരോ വിദേശിയും മരിച്ചു. റിയാദ് 66, ജിദ്ദ 21, അല്‍ഹസ 15, മക്ക 9, തബൂക്ക് 5, ഖത്തീഫ് 5, തായിഫ് 4, മദീന 2, അല്‍കോബാര്‍ 2, ദഹ്‌റാന്‍ 2, ദമാം 2, അബഹ, ഖമീസ് മുശൈത്ത്, ജുബൈല്‍, ബുറൈദ, ജിസാന്‍, മജ്മ, ദര്‍ഇയ്യ 1 എന്നിങ്ങനെയാണ് നഗരങ്ങളില്‍ രോഗം ബാധിച്ചവരുടെ കണക്ക്. 

കൂടാതെ ജിദ്ദയിലെ ഏഴ് കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍‌ പ്രവേശന നിയന്ത്രണവും കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. ജിദ്ദ ഗവര്‍ണറേറ്റിലെ കിലോ 14 ജുനൂബ്, കിലോ 14 ശിമാല്‍‌, അല്‍ മഹ്ജര്‍, ഉലൈല്‍, അല്‍ ഖുര്‍യാത്, കിലോ 13, പെട്രോമിന്‍ എന്നീ മേഖലകള്‍ പൂര്‍ണമായും ഐസൊലേറ്റ് ചെയ്തു. ഇവിടെയുള്ളവര്‍ പുറത്തേക്ക് പോകാനോ പുറമെ നിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാനോ പാടില്ല. 
ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ വാങ്ങല്‍ എന്നീ അത്യാവശ്യകാര്യങ്ങള്‍ക്ക് രാവിലെ ആറു മുതല്‍ വൈകുന്നേരം മുന്നുവരെ പുറത്തിറങ്ങാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !