റിയാദ്: കൊറോണ രോഗ ലക്ഷണങ്ങളുമായി അഞ്ചു ദിവസം മുന്പ് റിയാദിലെ സൗദി ജർമ്മൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശി മരിച്ചു. തിരുരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്വാൻ (41) ആണ് ശനിയാഴ്ച രാത്രി മരിച്ചത്. പനിയും തൊണ്ടവേദനയുമായി സൗദി ജർമൻ ആശുപത്രിയിൽ എത്തിയ സഫ്വാന് കോവിഡ് സ്ഥിരീകരിച്ചത് വെള്ളിയാഴ്ച വൈകുന്നേരമാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
മാർച്ച് എട്ടിനാണ് നാട്ടിൽ നിന്നും സന്ദർശക വീസയിൽ റിയാദിലെത്തിയത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
സഫ്വാന് കൊറോണ രോഗബാധ സ്ഥിരീകരിച്ച ശേഷം റിയാദ് കെ. എം. സി. സിയുടെ പ്രസിഡന്‍റും നാട്ടുകാരനുമായ സി.പി മുസ്തഫയും ജീവകാരുണ്യ കൺവീനർ സിദ്ദീഖ് തുവൂരും സാമൂഹ്യ പ്രവർത്തകനായ സിദ്ദീഖ് കല്ലുപറമ്പനും ചേർന്ന് വിവരങ്ങളറിയാൻ ആശുപത്രിയിൽ എത്തിയിരുന്നു. ഭാര്യ ഖമറുന്നീസക്കും സമാനമായ രോഗലക്ഷണങ്ങൾ ഉള്ളതായി അറിഞ്ഞതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ എമർജൻസി സർവീസിൽ അറിയിച്ച് ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സഫ്വാന്‍റെ മരണം സംഭവിച്ചിരിക്കുന്നത്. റിയാദ് ചെമ്മാട് അസോസിയേഷന്‍റെ സജീവ പ്രവർത്തകനായിരുന്നു സഫ്വാൻ.
ഭാര്യ: പാണഞ്ചേരി ഖമറുന്നീസ. പരേതരായ കെ.എൻ.പി മുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനാണ് സഫ്വാൻ. അനീസ്, ഷംസുദ്ദീൻ, അബ്ദുൽ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാൻ (ദുബായ്), ലുഖ്മാൻ (ഖുൻഫുദ), സൈഫുന്നിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ എന്നിവർ സഹോദരങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !