കൊവിഡ് പ്രതിരോധത്തിനായുള്ള മരുന്ന് ഹൈഡ്രോക്‌സ് ക്ലോറോക്വിൻ അമേരിക്കക്ക് നൽകാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. മോദി മഹാനായ നേതാവാണെന്നും മികച്ച വ്യക്തിയാണെന്നുമായിരുന്നു ട്രംപിന്റെ പുകഴ്ത്തൽ
മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ അയച്ചു നൽകിയില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭീഷണിയുടെ സ്വരത്തിലായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ മരുന്ന് നൽകാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയും ചെയ്തു.
്അമേരിക്കയിൽ നിലവിൽ 29 മില്യൺ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ശേഖരമുണ്ടെന്നും ഇതിലേറിയ പങ്കും ഇന്ത്യയിൽ നിന്നുള്ളതാണെന്നും ട്രംപ് പറഞ്ഞു. മോദി മികച്ച നേതാവും മഹാനായ വ്യക്തിയുമാണ്. ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മോദി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !