ന്യൂഡല്‍ഹി: കൊവിഡ് 19നെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. മൂന്നാഴ്ചയോ അതില്‍ അധികമോ വേണ്ടിവരുമെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. ഈ പ്രസ്താവനയോടെ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുമെന്ന് ഏറക്കുറെ ഉറപ്പായി രിക്കുകയാണ്. നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കും.
ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ നിര്‍ദേശങ്ങളും അദ്ദേഹം തേടും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞ ബുധനാഴ്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് നീക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക, ഉത്തര്‍ പ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ആസാം, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഡീഷയില്‍ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. തമിഴ്നാട്ടില്‍ പതിനഞ്ചുദിസവത്തേക്കുകൂടി ലോക്ക്ഡൗണ്‍ നീട്ടണമെന്ന് സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാര്‍ച്ച് 25 നാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 നാണ് ലോക്ക്ഡൗണ്‍ അവസാനിക്കുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !