വിദേശ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് കോവിഡ് സംബന്ധിച്ച ആശങ്കകള്‍ പങ്ക് വെയ്ക്കാനും ഡോക്ടര്‍മാരുമായി വീഡിയോ, ടെലഫോണ്‍ വഴി സംസാരിക്കുന്നതിനുമുള്ള സേവനം നോര്‍ക്ക ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നോര്‍ക്ക അടിയന്തര നടപടി സ്വീകരിച്ചത്.
നിലവിലുള്ള പ്രശ്‌നങ്ങളും സംശയങ്ങളും നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഡോക്ടറുടെ ഓണ്‍ലൈന്‍ സേവനം, ടെലിഫോണില്‍ സംസാരിക്കാനുള്ള സംവിധാനം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടര്‍മാരുമായി രോഗവിവരം പങ്കുവയ്ക്കുന്നതിനും നിര്‍ദേശങ്ങള്‍ തേടുന്നതിനും സംവിധാനമുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് വരെയാണ് ടെലിഫോണ്‍ സേവനം ലഭ്യമാകുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !