കൊച്ചി: പ്രവാസികളുടെ ക്വാറന്റൈനില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രം. മടങ്ങിയെത്തുന്ന പ്രവാസികളെ 14 ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഏഴ് ദിവസം നിരീക്ഷണം മതിയെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രത്തിന്റെ നിലപാട്.
മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാക്കില്ലെന്നും കേന്ദ്രം നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് പ്രവാസികളെ ഏഴ് ദിവസം മാത്രം സര്‍ക്കാരിന്റെ കോവിഡ് കേന്ദ്രങ്ങളില്‍ ക്വാറന്റൈന് ചെയ്തശേഷം രോഗ ബാധയില്ലെങ്കില്‍ വീട്ടിലേക്ക് വിടാനായിരുന്നു കേരളത്തിന്റെ തീരുമാനം. ഗര്‍ഭിണികളേയും വയോധികരേയും കുട്ടികളേയും വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തിയാല്‍ വീട്ടിലേക്ക് വിടാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !