പനിയുണ്ടെങ്കില്‍ മദ്യം കിട്ടില്ല; മദ്യം വാങ്ങാന്‍ 15 കല്‍പനകള്‍

0

മദ്യം ആരോഗ്യത്തിനു ഹാനികരം 

14 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ബെവ് ക്യൂ ആപ്പ് സജ്ജമായതോടെ കേരളത്തില്‍ മദ്യവില്‍പന ആരംഭിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മദ്യവില്‍പനയില്‍ ഒട്ടനവധി മാറ്റങ്ങളും മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയാല്‍ മദ്യം വാങ്ങാനാകില്ല. മദ്യം വാങ്ങുന്നതിനായി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക...

1. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നോ ആപ് സ്‌റ്റോറില്‍ നിന്നോ ബെവ്ക്യൂ ആപ് ഡൗണ്‍ലോഡ് ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് അവരുടെ ടോക്കണ്‍ ജനറേറ്റ് ചെയ്യുന്നതിനും ഔട്ട്‌ലെറ്റിലെ വരിയില്‍ അവരുടെ സ്ഥാനം ഉറപ്പിക്കാനും കഴിയും. 2. വിജയകരമായ പരിശോധനയ്ക്കു ശേഷം ഉപയോക്താവിനെ ഔട്ട്‌ലെറ്റ് ബുക്കിങ് പേജിലേക്ക് റീഡയറക്‌ട് ചെയ്യും. ഉപയോക്താവിന് മദ്യം അല്ലെങ്കില്‍ ബീയര്‍, വൈന്‍ ഏതാണോ വേണ്ടത് തെരഞ്ഞെടുക്കാം.

3. ബുക്കിങ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഉപയോക്താവിന് ഒരു ക്യൂ നമ്ബരും ഔട്ട്‌ലെറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും ചെയ്ത ബുക്ക് ചെയ്ത തീയതിയും സമയവും ഉള്ള ഒരു സ്ഥിരീകരണ പേജ് ലഭിക്കും. വിശദാംശങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ ക്യുആര്‍ കോഡ് ലഭിക്കും.

4. രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രമാണ് സ്ലോട്ട് ബുക്കിങ് നടത്താന്‍ കഴിയുക.

5. ബുക്കിങ് സ്ഥിരീകരിച്ച്‌ ടോക്കണ്‍ ലഭിച്ചു കഴിഞ്ഞാല്‍ 5 ദിവസത്തിനു ശേഷം മാത്രമേ അടുത്ത ബുക്കിങ് സാധ്യമാകുകയുള്ളൂ.6. എസ്‌എംഎസ് വഴിയുള്ള ബുക്കിങ് - മദ്യം ആവശ്യമുള്ളവര്‍ BL<>SPACE<>PINCODE<>SPACE<>NAME എന്ന ഫോര്‍മാറ്റിലാണ് 8943389433 എന്ന നമ്ബരിലേക്ക് എസ്‌എംഎസ് അയയ്‌ക്കേണ്ടത്. ബീയര്‍/വൈന്‍ ആവശ്യമുള്ളവര്‍ BW<>SPACE<>PINCODE<>SPACE<>NAME എന്ന ഫോര്‍മാറ്റില്‍ എസ്‌എംഎസ് അയയ്ക്കണം. എസ്‌എംഎസിനു മറുപടിയായി ബവ്ക്യൂ എന്ന സെന്‍ഡര്‍ ഐഡിയില്‍നിന്ന് നിങ്ങളുടെ ഫോണിലേക്ക് ബുക്കിങ് ഉറപ്പാക്കുന്ന സന്ദേശം ലഭിക്കും.

7. മദ്യം വാങ്ങാനെത്തുന്നവരേയും ജീവനക്കാരേയും തെര്‍മല്‍ സ്കാനിങിന് വിധേയരാക്കും. പനിയുള്ളവര്‍ക്ക് മദ്യം നല്‍കില്ല.

8. ജീവനക്കാര്‍ക്ക് ദിവസം രണ്ടു നേരം തെര്‍മല്‍ സ്കാനിങ് നടത്തും. വെര്‍ച്വല്‍ ക്യൂ ആപ്പില്‍ ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ടോക്കണിലെ ക്യൂ ആര്‍ കോഡ് ഔട്ട്ലറ്റിലെ രജിസ്ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച്‌ പരിശോധിക്കും. മദ്യം കൊടുക്കുന്നതിനു മുന്‍പ് ഇ ടോക്കണ്‍ ക്യാന്‍സല്‍ ചെയ്യും. സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മദ്യം നല്‍കുന്നതിനു മുന്‍പ് എസ്‌എംഎസ് കോഡും സമാനമായിക്യാന്‍സല്‍ ചെയ്യും.

9. രാവിലെ 9 മുതല്‍ 5വരെയായിരിക്കും മദ്യവിതരണം.

10. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്ത് ഇ ടോക്കണ്‍ ലഭിച്ചവര്‍ക്കു മാത്രമേ മദ്യം ലഭിക്കൂ.

11. മദ്യം വാങ്ങാനെത്തുമ്ബോള്‍ മൊബൈല്‍ ആപ്പിലെ സന്ദേശം/എസ്‌എം.എസ്, തിരിച്ചറിയല്‍ രേഖ എന്നിവ കരുതണം

12. മദ്യം വാങ്ങാനെത്തുന്നവര്‍ മാസ്ക്ക് ധരിച്ചിരിക്കണം.

13. സാമൂഹിക അകലം ഉറപ്പാക്കണം. ഒരേസമയം വരിയില്‍ അഞ്ചുപേര്‍ മാത്രമെ പാടുള്ളു.

14. മദ്യം വാങ്ങുന്നതിനുള്ള പണം അടയ്ക്കേണ്ടത് വില്‍പനശാലയുടെ കൌണ്ടറിലാണ്.

15. ആപ്പ് വഴിയോ എസ്‌എംഎസ് വഴിയോ ബുക്കുചെയ്ത് ഇ-ടോക്കണ്‍, എസ്‌എംഎസ് ലഭിക്കാത്തവര്‍ മദ്യവില്‍പന ശാലയുടെ സമീപത്തുവരാന്‍ പാടില്ല.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !