ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ശ്രീ. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മെയ് 21 നാളെ "സമഭാവന" ദിവസമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് ആതവനാട് ഗ്രാമ പഞ്ചായത്തിൽ കോവിഡ് കെയർ സെന്ററിൽ ക്വോറന്റനിൽ കഴിയുന്ന എല്ലാവർക്കും ഒരു ദിവസത്തെ ഭക്ഷണം നൽക്കുന്നു.
രാജ്യത്തിൻറെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയുടെ ഇരുപത്തിയൊമ്പതാം ചരമദിനം പാർട്ടിയുടെ എല്ലാ തലങ്ങളിലും സമുചിതമായി ആചരിക്കുകയാണ്.
കുറഞ്ഞ കാലംകൊണ്ട് ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച രാജീവ് ഗാന്ധിയുടെ തിളക്കമാർന്ന പൊതുജീവിതം എല്ലാവരേയും ഓർമ്മിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. ആതവനാട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് നിഷാദ് മാട്ടുമ്മൽ, മൂജീബ് ആച്ചാത്ത്, സഹിർമാഷ്, സലീം ആതവനാട് എന്നിവർ പങ്ക്എടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !