ന്യൂഡല്‍ഹി: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ജൂലൈ ഒന്നുമുതല്‍ 15 വരെ നടത്തും. സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് നടത്തുകയെന്ന് കേന്ദ്രമന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. 12 വിഷയങ്ങളിലെ പരീക്ഷകളാണ് ഇനി നടത്താനുള്ളത്.
ജെ.ഇ.ഇ മെയിന്‍ പരീക്ഷകള്‍ നടത്തുന്നതിന് മുന്നേ സി.ബി.എസ്.ഇ പരീക്ഷകള്‍ തീര്‍ക്കാനാണ് ശ്രമം. ലോക്ഡൗണിന് ശേഷം സി.ബി.എസ്.ഇ പരീക്ഷകള്‍ നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
ഡല്‍ഹി കലാപത്തെ തുടര്‍ന്ന് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കുട്ടികള്‍ക്കായി 10ാം ക്ലാസ് പരീക്ഷയും നടത്തും. പരീക്ഷ ഫലം ആഗസ്റ്റില്‍ പ്രഖ്യാപിക്കും.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !