തിരുവനന്തപുരം: ആഭരണപ്രേമികളെ ഞെട്ടിച്ച് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. ഒരു പവൻ സ്വർണവില ഇന്ന് റെക്കോർഡ് ഭേദിച്ച് 90,000 രൂപ കടന്നു. ഇന്ന് ഒറ്റയടിക്ക് 840 രൂപയാണ് പവന് വർധിച്ചത്.
ഇതോടെ, ഒരു പവൻ സ്വർണത്തിന് 90,320 രൂപയിലും ഒരു ഗ്രാം സ്വർണത്തിന് 11,290 രൂപയിലും ആണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 105 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
18 കാരറ്റ് സ്വർണം: ഗ്രാമിന് 90 രൂപ ഉയർന്ന് 9,290 രൂപ യായി. കഴിഞ്ഞ നാലുദിവസമായി സ്വർണവില കുതിച്ചുയരുകയാണ്.
ഒക്ടോബർ 6 (തിങ്കളാഴ്ച): പവന് 1,000 രൂപ വർധിച്ച് 88,000 രൂപ കടന്നു.
ഒക്ടോബർ 7 (ചൊവ്വാഴ്ച): പവന് 920 രൂപ വർധിച്ച് 89,000 രൂപ കടന്നു.
ഒക്ടോബർ 8 (ഇന്ന്): പവന് 840 രൂപ വർധിച്ച് 90,000 രൂപ എന്ന നാഴികക്കല്ലും പിന്നിട്ടു.
ഈ വർഷത്തെ വളർച്ച
ഈ മാസം (ഒക്ടോബർ) ഇതുവരെ മാത്രം കേരളത്തിൽ പവന് 4,200 രൂപയും ഗ്രാമിന് 525 രൂപയും ഉയർന്നു. 2025-ൽ ഇതുവരെ പവന് 33,440 രൂപയും ഗ്രാമിന് 4,180 രൂപയുമാണ് കൂടിയത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് വില വർദ്ധനവിന് പ്രധാന കാരണം. രാജ്യാന്തര വിപണിയിൽ ഔൺസിന് 4,000 ഡോളർ എന്ന നിർണായക സംഖ്യ ഭേദിച്ചു. 38 ഡോളർ ഉയർന്ന് 4,018 ഡോളറിലാണ് നിലവിൽ വ്യാപാരം. ഈ വർഷം ആദ്യം ഇത് 2,500 ഡോളറായിരുന്നു. യുഎസിൽ ട്രംപ് ഭരണകൂടം സ്തംഭനത്തിലേക്ക് വീണതാണ് (ഷട്ട്ഡൗൺ) സ്വർണവില വീണ്ടും കുതിച്ചുയരാനുള്ള മറ്റൊരു കാരണം.
വെള്ളി വിലയും റെക്കോർഡിൽ
സ്വർണത്തിന് പിന്നാലെ വെള്ളി വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് 2 രൂപ കൂടി 163 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Content Summary: Gold price crosses Rs 90,000 for the first time in history; Pawan increased by Rs 840 today
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !