വളാഞ്ചേരി|ദുബായിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ഡിജിറ്റൽ ഫെസ്റ്റിൽ വളാഞ്ചേരി ഡോക്ടർ എൻ കെ മുഹമ്മദ് മെമ്മോറിയൽ എം ഇ എസ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഗസി സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. വളാഞ്ചേരി കൊടുമുടിയിലുള്ള പള്ളിയാലിൽ ഗരീബ് നവാസിന്റെയും മുർഷിത ആലിയയുടെയും മകനാണ് മുഹമ്മദ് ഗസി. മെയ് പത്താം തീയതി യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ വെച്ച് നടക്കുന്ന ഡിജിറ്റൽ ഫെസ്റ്റിൽ വെബ്സൈറ്റ് ഡിസൈനിംഗിലാണ് പങ്കെടുക്കുന്നത്.
സർഗാത്മകത, നവീന- സാങ്കേതിക വിദ്യ തുടങ്ങി വിദ്യാർത്ഥികൾക്ക് തങ്ങളുടെ മികവുകൾ തെളിയിക്കാനുള്ള ഒരു വേദിയാണ് ഈ ഡിജിറ്റൽ ഫെസ്റ്റ്. സൈബർ സ്ക്വയർ നടത്തുന്ന ഈ പരിപാടിയിൽ കോഡിങ്, റോബോട്ടിക്സ്, AI തുടങ്ങി വിവിധ ഡിജിറ്റൽ മേഖലകളിൽ വിദ്യാർത്ഥികൾ തങ്ങളുടേതായ പ്രൊജക്ടുകൾ അവതരിപ്പിക്കുന്നു. ആശയമാറ്റത്തിനും, നൈപുണ്യ വികസനത്തിനും, അന്താരാഷ്ട്ര പരിചയത്തിനും വിദ്യാർത്ഥികൾക്ക് ഇത് വലിയ ഒരു അവസരമാണ്.
സ്കൂൾ കലോത്സവങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയാൽ ഏറ്റവും ഭംഗിയായി എങ്ങനെ സംഘടിപ്പിക്കാം എന്നതിനെ മുൻനിർത്തിയാണ് വെബ്സൈറ്റ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഒക്ടോബർ 19ന് മഹാരാഷ്ട്രയിലെ ഇസ്ലാം പ്പൂരിൽ നടന്ന നാഷണൽ ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുത്താണ് അന്താരാഷ്ട്ര തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സ്കൂളിലെ കോഡിങ് & റോബോട്ടിക്സിന് മേൽനോട്ടം വഹിക്കുന്ന സൈബർ സ്ക്വയറാണ് മുഹമ്മദ് ഗാസിക്ക് അന്താരാഷ്ട്ര ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നത്. സ്കൂൾ ചെയർമാൻ അബ്ദുൽ ഖാദർ ഷരീഫ്, സെക്രട്ടറി പി പി മൊയ്തീൻ, ട്രഷറർ നൗഷാദ് പാലാറ, ജോയിൻ സെക്രട്ടറി പ്രൊ. പി പി ഷാജിദ് സ്കൂൾ പ്രിൻസിപ്പൽ ജോബിൻ സെബാസ്റ്റ്യൻ, കമ്പ്യൂട്ടർ വിഭാഗം മേധാവി അഞ്ജലി കെ പി, എച്ച് കെ സ്കൂൾ ട്രെൻസ് സി ഇ ഒ ഹരികൃഷ്ണൻ, മത്സരാർത്ഥി മുഹമ്മദ് ഗസി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Content Summary: Eighth grade student Muhammed Ghazi, a native of Valanchery Irimbiliam, is going to the International Digital Fest.. Digital Fest in Dubai
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !