ഭൂട്ടാൻ കാർ കടത്ത്: നടൻ ദുൽഖർ സൽമാൻ്റെ വീട്ടിലടക്കം 17 ഇടങ്ങളിൽ ഇ.ഡി. റെയ്ഡ്

0
File image

കൊച്ചി:
ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളുടെ വീടുകളിലടക്കം സംസ്ഥാനത്ത് 17 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇ.ഡി.) മിന്നൽ പരിശോധന നടത്തുന്നു. ഈ സ്ഥലങ്ങളിൽ കസ്റ്റംസ് നേരത്തെ പരിശോധന നടത്തിയതിനു പിന്നാലെയാണ് ഇ.ഡി.യുടെ നടപടി.

നിയമവിരുദ്ധമായി ആഡംബര കാറുകൾ ഇറക്കുമതി ചെയ്യുന്ന സിൻഡിക്കേറ്റിനെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്ന് ഇ.ഡി. അറിയിച്ചു. ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകൾ ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നതിലാണ് അന്വേഷണം.

നിലവിൽ ദുൽഖർ താമസിക്കുന്ന കടവന്ത്രയിലെ വീട് ഉൾപ്പെടെ, 'മമ്മൂട്ടി ഹൗസ്' എന്നറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും പരിശോധന നടന്നു. നടൻമാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. വിദേശ വ്യവസായിയായ വിജേഷ് വർഗീസ്, വാഹന ഡീലർമാർ എന്നിവരുടെ സ്ഥാപനങ്ങളിലും പരിശോധനയുണ്ട്. കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലുമായി റെയ്ഡ് തുടരുകയാണ്. കസ്റ്റംസ് നടത്തിയ 'ഓപ്പറേഷൻ നുംഖോർ' എന്നറിയപ്പെടുന്ന റെയ്‌ഡിന്റെ തുടർച്ചയായാണ് ഇ.ഡി.യുടെ ഈ നീക്കം.

ഈ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ദുൽഖർ സൽമാൻ്റെ വാഹനങ്ങൾ വിട്ടുനൽകണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർദേശിച്ചത്. വാഹനം വിട്ടുനൽകണമെന്ന നടൻ്റെ ആവശ്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. വ്യക്തികൾക്കെതിരെ തെളിവുകളില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പരാമർശിച്ചിരുന്നു.

ഈ വാർത്ത കേൾക്കാം

Content Summary: Bhutan car smuggling: ED raids 17 places including actor Dulquer Salmaan's house

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !