വളാഞ്ചേരി: ലോക്ക് ഡൌൺ കാലത്തും പഠനത്തിന് ലോക്കിടാതെ വളാഞ്ചേരി എം ഇ എസ് കെ വി എം കോളേജ്. കോളേജിലെ ആഭ്യന്തര ഗുണനിലവാര സമിതിയും സുവോളജി വിഭാഗവും സംയുക്തമായി കൊറോണ അവബോധത്തിനായി "Awareness and management of pandemic Covid- 19 എന്ന 7 ദിവസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു.
വിവിധ കോളേജുകളിൽനിന്ന് 200 ഇൽ അധികം വിദ്യാർഥികൾ രണ്ടു ബാച്ചുകളായി ഇതിനകം കോഴ്സ് പൂർത്തിയാക്കി. ഗൂഗിൾ ക്ലാസ് റൂം വഴി ആണ് കോഴ്സ് പഠിതാക്കളിലെത്തിക്കുന്നത്. കോഴ്സ് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് കൂടി ലഭ്യമാക്കാനൊരുങ്ങുകയാണ് കോളേജ്. കോവിഡ് പ്രതിരോധത്തിനായി വിദ്യാർത്ഥികളിൽ ബോധവൽക്കരണം ഉണ്ടാകാൻ ഇത് സഹായകരമാവും. കോഴ്സിൽ റജിസ്റ്റർ ചെയ്യുന്നതിന്ന് കോളേജ് വെബ് സൈറ്റ് www.meskeveeyamcollege.ac.in സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് 9037400068 എന്ന നമ്പറിൽ ബന്ധപ്പെടുക.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !