ജിദ്ദ : മക്ക ഒഴിച്ചുള്ള സൗദിയിലെ ആരാധനാലയങ്ങളില്‍ മെയ് 31 ഞായറാഴ്ച മുതൽ നിർബന്ധ നമസ്കാരങ്ങൾക്കും ജുമുഅ പ്രാര്‍ത്ഥനക്കും പള്ളികളിൽ അനുമതി നല്‍കി. ജൂൺ അഞ്ചാം തിയതി വെള്ളിയാഴ്ച മുതല്‍ പള്ളികളില്‍ ജുമുഅ നടക്കും. ബാങ്കിന് 15 മിനുട്ട് മുമ്പ് പള്ളികള്‍ തുറക്കണം.
നിസ്‌കാരത്തിന് ശേഷം 10 മിനുട്ട് കഴിഞ്ഞ് അടക്കണം. ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയില്‍ 10 മിനുട്ട് സമയമായി കുറക്കണം. നിസ്‌കരിക്കുന്നവര്‍ക്കിടയില്‍ രണ്ടുമീറ്റര്‍ അകലം വേണം. നിസ്‌കരിക്കാനെത്തുന്നവരെ മാസ്‌ക് ധരിക്കാനും സ്വന്തമായി മുസല്ല കൊണ്ടുവരാനും, വീട്ടില്‍ വെച്ച് വുദു എടുത്ത് വരാനും ഇമാമുമാർ നിര്ദേശിക്കണം. വെള്ളിയാഴ്ച ജുമുഅക്ക് ആദ്യ ബാങ്ക് നിസ്‌കാര സമയത്തിന് 20 മിനിറ്റ് മുമ്പ് ആയിരിക്കണം. ജുമുഅയുടെ 20 മിനുട്ട് മുമ്പ് പള്ളി തുറക്കുകയും നിസ്‌കാരത്തിന് ശേഷം 20 മിനുട്ട് കഴിഞ്ഞ് അടക്കുകയും വേണം. 15 മിനിറ്റിലധികം ഖുതുബ ദീര്‍ഘിപ്പിക്കാനും പാടില്ല. ഉംറ തീർത്ഥാടനവും മദീന പ്രവാചക പള്ളി സന്ദർശനവും നടത്തുന്നതിനുള്ള വിലക്ക് തുടരും. സൗദിയിൽ കോവിഡ് മൂലം ഏർപ്പെടുത്തിയ വിലക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തര വിമാന സർവീസ് വിലക്ക് എടുത്തുകളഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച മുതൽ എല്ലാവര്‍ക്കും ജോലിക്ക് ഹാജരാകാം. മുന്‍കരുതലോടെ വേണം ജോലിക്ക് ഹാജരാകാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങള്‍ ഞായറാഴ്ച തുറക്കും. ആരോഗ്യമന്ത്രാലയവും മാനവശേഷി മന്ത്രാലയവും മുന്നോട്ട് വെക്കുന്ന നിബന്ധനകള്‍ അനുസരിച്ചാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപന നിയന്ത്രണത്തിന്റ മുന്‍കരുതലുകളും നിയന്ത്രണങ്ങളും എല്ലാ സ്ഥാപനങ്ങളും പാലിക്കണം. ഇല്ലെങ്കില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴ ശിക്ഷ ലഭിക്കും. സ്വദേശികളും വിദേശികളും തൊഴിലുടമകളും ബന്ധപ്പെട്ടവരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും എടുത്തു കളഞ്ഞു. വിമാന സര്‍വീസുകള്‍ മുന്‍കരുതലോടെയാകും ഘട്ടം ഘട്ടമായി നടപ്പിലാക്കുക. എന്നാൽ, അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ആരംഭിക്കുന്നതിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല.
രാജ്യത്തെ പ്രവിശ്യകളില്‍ തമ്മിലുള്ള യാത്രാ വിലക്കും ഭാഗികമായി പിന്‍വലിച്ചു. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ആളുകള്‍ക്ക് പ്രവിശ്യകള്‍ക്കിടയിലും നഗരങ്ങള്‍ തമ്മിലും യാത്ര നടത്താം. മെയ് 28 വ്യാഴം മുതൽ 30 ശനി വരെ രാവിലെ ആറ് മുതൽ വൈകുന്നേരം മൂന്നു വരെയും മെയ് 31 ഞായർ മുതൽ ജൂൺ 20 ശനിഴാഴ്ച വരെ രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയും മക്ക ഒഴിച്ചുള്ള രാജ്യത്തിൻറെ എല്ലാ പ്രവിശ്യകളിലും സ്വന്തം വാഹനം ഉപയോഗിച്ച് യാത്രചെയ്യാം. റസ്റ്റോറന്റുകളിലും കഫേകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും ഇളവ് അനുവദിച്ചു. മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളും മാളുകളുമെല്ലാം തുറക്കാനുള്ള അനുമതിയായി. എല്ലാവര്‍ക്കും മന്ത്രാലയം അറിയിക്കുന്ന ചട്ടങ്ങള്‍ക്ക് വിധേയമായി ആളുകളെ അകത്ത് പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാം.ജൂണ്‍ 21 മുതല്‍ രാജ്യം സാധാരണ നിലയിലേക്കാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതെ സമയം, ബാര്‍ബര്‍ ഷോപ്പുകള്‍, ജിം, സിനിമ, വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ക്കുമുള്ള വിലക്ക് തുടരാനാണ് തീരുമാനം. അമ്പതിലേറെ പേര്‍ കൂടുന്ന ഒരു പരിപാടികളും അനുവദിക്കില്ല.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !