സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരണപ്പെട്ടത് കണ്ണൂര്‍ സ്വദേശിനി

0

രോഗബാധ എവിടെ നിന്നുമെന്ന് ഇനിയും തിരിച്ചറിയാനാകാതെ അധികൃതര്‍

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധ മൂലമുള്ള മരണം. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനി ആസിയ ആണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇവര്‍ക്ക് 61 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം ആറായി. ആസിയ ഏതാനും ദിവസങ്ങളായി കൊവിഡ് രോഗം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇവര്‍ക്ക് ഇന്ന് വൈകിട്ട് ഹൃദയാഘാതമുണ്ടാകുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അവസാന നിമിഷം വരെയും ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇവര്‍ക്ക് എവിടെ നിന്നുമാണ് കൊവിഡ് രോഗബാധ ഉണ്ടായതെന്ന് ഇനിയും തിരിച്ചറിയാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !